ഗോൾകീപ്പർ അജ്മൽ പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി അംഗം സൈതാലി ആതവനാടിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു
മസ്‌ക്കത്ത്: പ്രവാസി വെൽഫെയർ ഒമാൻ സംഘടിപ്പിച്ച വെൽഫെയർ കപ്പ് സീസൺ -3 ഫുട്ബാൾ ടൂർണമെന്റിൽ കളിയിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച് യുനൈറ്റഡ് കേരള എഫ്.സിയുടെ ഗോൾ കീപ്പർ അജ്മൽ അജു ടൂർണമെന്റിലെ താരമായി.
ക്വാർട്ടർ ഫൈനലിൽ സ്വന്തം ടീമിലെ ഒരു പ്ലെയർ ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയിട്ടും ഗോൾ പോസ്റ്റിൽ മികച്ച പ്രതിരോധം തീർത്ത അജുവിന്റെ ബലത്തിൽ ടീം സെമി ഫൈനലിൽ എത്തുകയായിരുന്നു. സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മികച്ച സേവിങ് നടത്തി ടീമിനെ ഫൈനലിൽ എത്തിച്ച അജു ഫൈനലിലും ഉഗ്രൻ പ്രകടനം കാഴ്ച വെച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
ക്വാർട്ടർ ഫൈനാലിലും ഫൈനലിലും മാൻ ഓഫ് ദ മാച്ച് അവാർഡും ടൂർണമെന്റിലെ മികച്ച ഗോളിക്കുള്ള ട്രോഫിയും സ്വന്തമാക്കി.മലപ്പുറം കോട്ടക്കൽ സ്വദേശിയായ അജു ജിംഖാന തൃശൂർ, സബാൻ കോട്ടക്കൽ, ശാസ്താ മെഡിക്കൽസ് തൃശൂർ, ടൗൺ ടീം അരീക്കോട് തുടങ്ങി പ്രമുഖ ടീമുകൾക്കു വേണ്ടി ഗോൾ വല കാത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.