വായു മർദത്തിൽ വ്യത്യാസം; എയർഇന്ത്യ എക്​സ്​പ്രസ്​ തിരിച്ചിറക്കി

മസ്​കത്ത്​: സാ​േങ്കതിക തകരാറിനെ തുടർന്ന്​ എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം തിരിച്ചിറക്കി. ഞായറാഴ്​ച പുലർച്ചെ കോഴിക്കോ​േട്ടക്ക്​​ പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനമാണ്​ ഇറക്കിയത്​. വിമാന കാബിനിലെ വായു മർദത്ത ിൽ വ്യത്യാസം വന്നതാണ്​ കാരണമെന്ന്​ കരുതുന്നു.

വിമാനത്തിനുള്ളിലെ മർദ വ്യത്യാസം മൂലം നാലു യാത്രക്കാരുടെ മൂ ക്കിൽ നിന്ന്​ രക്​തം വന്നു. യാത്രക്കാർക്ക്​ കടുത്ത തലവേദയും ചെവി വേദനയും അനുഭവപ്പെടുകയും ചെയ്​തു. പറന്നുയർന്ന്​ അര മണിക്കൂറിന്​ ശേഷമാണ്​ സഹിക്കാൻ കഴിയാത്ത ചെവിവേദനയും തലവേദയും ഉണ്ടായതെന്ന്​ യാത്രക്കാരനായ ഫൈസൽ പറഞ്ഞു. പിന്നീടാണ്​ ത​​​​​െൻറയടക്കം വസ്​ത്രത്തിൽ രക്​തം കണ്ടത്​. ഇതോടെ പലരും പരിഭ്രാന്തിയിലായി.

യാത്രക്കാർക്ക്​ അസ്വസ്​ഥതകൾ വർധിച്ചപ്പോൾ തന്നെ വിമാനം തിരിച്ചുപറക്കുകയാണെന്ന്​ അറിയിപ്പ്​ നൽകിയിരുന്നു. വിമാന ജീവനക്കാർ ഫസ്​റ്റ്​എയിഡ്​ മെഡിസിൻ നൽകുകയും ചെയ്​തു. തിരിച്ച്​ മസ്​കത്തിലിറക്കിയ ശേഷം ഒരു മണിക്കൂർ യാത്രക്കാർ വിമാനത്തിനുള്ളിലിരുന്നു. തുടർന്നാണ്​ ടെർമിനലിലേക്ക്​ മാറ്റിയത്​​.

അസ്വസ്​ഥതകൾ അനുഭവപ്പെട്ടവർക്ക്​ ഡോക്​ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്​തു. സാ​േങ്കതിക തകരാറിനെ തുടർന്നാണ്​ വിമാനം തിരിച്ചിറക്കിയതെന്ന്​ എയർഇന്ത്യയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാൻ സമയം ഉച്ചക്ക്​ 12.45ന്​ വിമാനം വീണ്ടും പുറപ്പെടുമെന്നും അവർ അറിയിച്ചു.

Tags:    
News Summary - Air India Express Returns - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.