മസ്കത്ത്: വൈകിപ്പറന്ന് വീണ്ടും യാത്രക്കാരെ വലച്ച് എയർഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ളക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നത് ആറ് മണിക്കൂര്‍ വൈകി.
വ്യാഴാഴ്ച രാവിലെ 7.35ന് പുറപ്പെടേണ്ട ഐ.എക്സ് 712 എന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈകിയത്. രാവിലെ ഏഴരക്ക് പോകേണ്ട വിമാനമായതിനാല്‍ വെളുപ്പിന് നാലിനു തന്നെ പുറപ്പട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളെ എയര്‍പോർട്ടിലെത്തിച്ച് ബോഡിങ് പാസൊക്കെ വാങ്ങി നല്കി ലോഞ്ചിലേക്ക് കയറിപ്പോയത് കണ്ട് തിരികെ പോന്നതാണ്. മത്രയിലെത്തിയ ശേഷമാണ് വിമാനം വൈകിയ വിവരവും സമയ മാറ്റവും വിളിച്ചറിയിച്ചതെന്ന് മത്രയിലുള്ള സഹദ് അറിയിച്ചു.
വിമാനം ആദ്യം പത്തരക്ക് പോകുമെന്നാണ് അറിയിച്ചത്. ശേഷം പിന്നെയും സമയം മാറ്റി 12.20 എന്നറിയിക്കുകയാണുണ്ടായത്. ഒടുവില്‍ ആറ് മണിക്കൂറിലേറെ വൈകി ഒന്നരക്കാണ് പുറപ്പെട്ടത്. നാട്ടില്‍ നിന്നുള്ള വിമാനം വൈകിയതാണ് വൈകിപ്പറക്കലിനുള്ള കാരണമായി പറയുന്നത്.
വിമാനം വൈകുമെന്നുള്ള കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും എയര്‍പോട്ടില്‍ തളച്ചിടനാകാതെ സമയത്തിന് മാത്രമെ പുറപ്പെടുയുമായിരുന്നുള്ളൂ എന്ന് ഇരിക്കൂറിലുള്ള മറ്റൊരു യാത്രക്കാരനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.