മസ്കത്ത്: ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്ര സുഗമമാക്കുന്നതിനായുള്ള എയർ ബബ്ൾ ധാരണ നിലവിൽവന്നു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവിസുകൾ നിയന്ത്രിതമായ തോതിൽ താൽക്കാലികമായി പുനരാരംഭിക്കുന്നതിനുള്ള സംവിധാനമാണ് എയർ ബബ്ൾ ക്രമീകരണം. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് ധാരണ നിലവിലുണ്ടാവുകയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഇതുപ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് സാധാരണ സർവിസുകൾ നടത്താൻ കഴിയും. ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒമാനിലേക്കും തിരിച്ച് ഒമാൻ എയറും സലാം എയറും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും സർവിസ് നടത്തും. യാത്രക്കാർക്ക് നിയന്ത്രണങ്ങളും തടസ്സങ്ങളുമില്ലാതെ ഇൗ വിമാനങ്ങളിൽ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും.
ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ, ഒ.സി.െഎ കാർഡ് ഉടമകൾ, ഇന്ത്യൻ വിസ ലഭിച്ച ഒമാനി പൗരന്മാർ എന്നിവർക്കാണ് യാത്രാനുമതി ലഭിക്കുക. ഒമാനിലേക്കുള്ള വിമാനങ്ങളിൽ സ്വദേശികൾ, ഒമാനിലേക്ക് പോകുന്ന െറസിഡൻറ് വിസയിലുള്ള ഇന്ത്യക്കാർ എന്നിവർക്ക് യാത്ര ചെയ്യാം. ഒമാനിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനാനുമതി സംബന്ധിച്ച കാര്യങ്ങൾ ടിക്കറ്റ് നൽകുേമ്പാൾ വിമാന കമ്പനി ഉറപ്പുവരുത്തേണ്ടതാണ്. ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ചും കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചുമായിരിക്കണം സർവിസ്.
എയർ ബബ്ൾ ധാരണ നിലവിൽ വന്നതോടെ ഇനി ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം വരില്ല. വിമാന കമ്പനികൾക്ക് ടിക്കറ്റുകൾ അവരുടെ വെബ്സൈറ്റുകൾ വഴിയോ ട്രാവൽ ഏജൻറുമാർ മുഖേനയോ വിൽപന നടത്താവുന്നതാണ്. വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങളായിരുന്നു ഒമാനിൽ നിന്ന് ഇന്ത്യയിലേക്കും അവിടന്ന് തിരിച്ച് ഒമാനിലേക്കുമുള്ള യാത്രക്കാരുടെ ഇതുവരെയുള്ള ആശ്രയം. സെപ്റ്റംബർ അവസാനം വരെ ഇന്ത്യയില്‍ നിന്നുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചുവരാൻ വിദേശകാര്യമന്ത്രാലയത്തിെൻറ മുൻകൂർ അനുമതിയും വേണ്ടിയിരുന്നു. ഒക്ടോബർ ഒന്നു മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുകയും രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുകയും ചെയ്തതോടെ വിദേശകാര്യ മന്ത്രാലയത്തിെൻറ മുൻകൂർ അനുമതിയെന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. എയർ ബബ്ൾ നിലവിൽവരുന്നത് അവധിക്ക് പോയി കോവിഡിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയവരുടെ മടക്കയാത്ര എളുപ്പമാക്കും. ഇന്ത്യ രാജ്യാന്തര സർവിസുകൾക്കുള്ള വിലക്ക് ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും എയർ ബബ്ൾ ധാരണപ്രകാരമുള്ള സർവിസുകൾക്ക് ഇൗ വിലക്ക് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.