മസ്കത്ത്: ദുൽഹജ്ജ് മാസ പിറവി നിരീക്ഷിക്കുന്നതിനായി പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാസ പിറവി നിർണയത്തിനുള്ള സുപ്രധാന സമിതി എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെ ജനറൽ ഓഫിസിൽ ചൊവ്വാഴ്ച യോഗം ചേരും. ചൊവ്വാഴ്ച മാസം കാണുകയാണെങ്കിൽ ജൂൺ ആറിന് ആയിരിക്കും ബലിപെരുന്നാൾ. ഇല്ലെങ്കിൽ ദുൽഖഅദ് 30 പൂർത്തിയാക്കി ജൂൺ ഏഴിന് ബലിപെരുന്നാൾ ആഘോഷിക്കും. രാജ്യത്ത് ചൊവ്വാഴ്ച ദുൽഖഅദ് 29ആണ്. മാസം നിരീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മാസം കാണാൻ സാധ്യത കൂടുതലണെന്നാണ് ഗോളശാസ്ത്ര വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.