മസ്കത്ത്: 2022ൽ ഒമാൻ സമ്പദ്വ്യവസ്ഥ 4.7ശതമാനം വളർച്ചയുണ്ടാക്കുമെന്ന് അറബ് മോണിറ്ററി ഫണ്ടിന്റെ (എ.എം.എഫ്) റിപ്പോർട്ട്. എണ്ണ വരുമാനത്തിൽനിന്ന് എണ്ണയേതര വരുമാനത്തിൽനിന്നുമാണ് ഈ നേട്ടം ഉണ്ടാകുക. എണ്ണയിൽ നിന്നുള്ള വരുമാനം 8.6 ശതമാനവും എണ്ണയേതര വരുമാനം 2.9 ശതമാനവും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അറബ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ 17ാം റിപ്പോർട്ടിൽ ഒമാൻ സമ്പദ് വ്യവസ്ഥയുടെ വരുമാനം 2023ൽ 5.7 ശതമാനമായി വർധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
2022ൽ ഒമാനിലെ എണ്ണയുൽപാദനത്തിൽ ഒമ്പത് ശതമാനം വർധനയുണ്ടാകുമെന്നും എ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും മേഖലകളിൽ അനുകൂലമായി പ്രതിഫലിക്കും. ആരോഗ്യ പരിചരണ മേഖലയെ പരിപോഷിപ്പിക്കുന്നതിന് ഒമാൻ ഭരണകൂടം സ്വീകരിച്ച നടപടികളിലൂടെ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ സാധിച്ചതാണ് സാമ്പത്തിക വളർച്ചക്ക് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.