മസ്കത്ത്: ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് ഒമാൻ സർക്കാർ ലഭ്യമാക്കിയ ഇളവ് ഡിസംബർ 31വരെ ദീർഘിപ്പിച്ച ഉത്തരവ് പരമാവധി ആളുകളിൽ എത്തിക്കാനും അർഹരെ കണ്ടെത്തി ബോധവ്കരണം നടത്തി നാട്ടിലെത്തിക്കാനും ഒമാൻ സൗകര്യം ഒരുക്കുമെന്ന് ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഭാരവാഹികൾ അറിയിച്ചു.
മാസങ്ങളായി നിലനിൽക്കുന്ന ഈ ഇളവ് പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് അറിയാത്തവരിലേക്ക് വിവരമെത്തിക്കണമെന്ന് പൊതുസമൂഹത്തോടും സംഘടന അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 90558985, 95210987, 96339439, 94018958 വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.