മസ്കത്ത്: ഇബ്രിക്കടുത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുവയസ്സുള്ള സ്വദേശി ബാലിക മരിച്ചു. അപകടത്തിൽ നാലുമുതൽ അഞ്ചുവരെ പ്രായമുള്ള 17 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇബ്രിയിൽനിന്ന് 40 കിലോമീറ്റർ അകലെ അൽ അംലയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ഒമാനി കിൻറർഗാർട്ടൻ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസ് ബേക്കറിയുടെ ഉടമസ്ഥതയിലുള്ള മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഇബ്രി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് നിസ്സാര പരിേക്കറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.