മരിച്ച ഷബീറും കുട്ടിയും
Posted On
date_range Updated On
date_range ജബല്‍ അഖ്ദറിൽ വാഹനാപകടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു
മത്ര: മത്രയില്‍നിന്നും ശനിയാഴ്ച കുടുംബസമേതം ജബല്‍ അഖ്ദറിലേക്ക് വിനോദയാത്ര പോയ ആറംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറുമാസമുള്ള കുഞ്ഞുമാണ് മരിച്ചത്. അപകടത്തിൽപെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ബംഗ്ലാദേശ് ധാക്ക കരീംപുര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. വൈകീട്ട് മടക്കയാത്രയില്‍ ടയര്‍ പൊട്ടി വാഹനം മറിയുകയായിരുന്നു. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.