മസ്കത്ത്: മിഡിലീസ്റ്റിലെ മുൻനിര ആശുപത്രി ശൃംഖലയായ അബീർ മെഡിക്കൽ ഗ്രൂപ്പിെൻറ ഒമാനിലെ ആദ്യ ആശുപത്രി പ്രവർത്തനമാരംഭിച്ചു. റൂവി ഹൈസ്ട്രീറ്റിലാണ് അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെയുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്.
100 കിടക്കകളോടെയുള്ള ആശുപത്രിയോടനുബന്ധിച്ച് രോഗികൾക്കായി പാർക്കിങ്, വാലറ്റ് പാർക്കിങ് സേവനങ്ങളും ലഭ്യമാണ്. ഗ്രൂപ്പിന് കീഴിൽ ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ത്യയിലുമായി ആറു ആശുപത്രികളും 25 മെഡിക്കൽ സെൻററുകളും പ്രവർത്തിക്കുന്നുണ്ട്.
നിലവാരമുള്ള ആരോഗ്യപരിചരണമാണ് തങ്ങളുടെ ഏറ്റവും വലിയ മുഖമുദ്രയെന്ന് റൂവി ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ അബീർ ഗ്രൂപ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ്
പറഞ്ഞു.
വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും ഇൗ നിലവാരം കാത്തുസൂക്ഷിക്കാൻ ഗ്രൂപ് എന്നും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർ
ത്തു. ‘മെന’ മേഖലയിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള കർമപദ്ധതികൾ തയാറാക്കിവരുകയാണെന്ന് അബീർ ഗ്രൂപ് ഫിനാൻസ് ആൻഡ് ഇൻറർനാഷനൽ ബിസിനസ് വൈസ് പ്രസിഡൻറ് ജാബിർ വലിയകത്ത് പറഞ്ഞു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെയും സാേങ്കതികതയോടെയും ഒരുക്കിയിട്ടുള്ള റൂവി ആശുപത്രിയിൽ താങ്ങാവുന്ന നിരക്കിൽ ചികിത്സാ സൗകര്യം ലഭ്യമാകുമെന്ന് സ്ട്രാറ്റജി ആൻഡ് പ്ലാനിങ് വിഭാഗം വൈസ് പ്രസിഡൻറ് ഡോ. ജംഷിത് അഹമ്മദ് പറഞ്ഞു.
വൈസ് പ്രസിഡൻറ് കെ. ജയൻ, ഒമാൻ ഒാപറേഷൻസ് ഡയറക്ടർ ജംഷീർ ഹംസ തുടങ്ങിയവരും പരിപാടിയിൽ സംബ
ന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.