Posted On
date_range Updated On
date_range മബേല ഈദ് ഗാഹ്: അബ്ദുൽ കരീം തിരൂർ നേതൃത്വം നൽകും
മസ്കത്ത്: ബലി പെരുന്നാളിന് മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹിന് പണ്ഡിതനും പ്രഭാഷകനുമായ അബ്ദുൽ കരീം തിരൂർ നേതൃത്വം നൽകും. പെരുന്നാൾ നമസ്കാരം ആറ് മണിക്കാണ് നടക്കുക. ഈദ്ഗാഹ് തയാറെടുപ്പുകൾ പുരോഗമിക്കുന്നതായി കൺവീനർ എ.ആർ. നൗഫർ അറിയിച്ചു. മവേല, സീബ്, ഹൈൽ, അൽ ഖുദ്, ജിഫ്നൈൻ, മബേല, ഹൽബാൻ, റുമൈസ് തുടങ്ങി വിവിധ പ്രദേശങ്ങളിലെ മലയാളികൾക്ക് പെരുന്നാൾ നമസ്കാരത്തിന് എളുപ്പം എത്തിച്ചേരാവുന്നതാണെന്നും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.