മസ്​കത്തിലെ ഗ്രാൻഡ്​ മസ്​ജിദ്​. പെരുന്നാൾ ദിനത്തിൽ​ ജനം നിറഞ്ഞുകവിയുന്ന ഒമാനിലെ പള്ളികളിൽ ഇത്തവണ ഈദ്​ നമസ്​കാരങ്ങൾ ഉണ്ടാവില്ല

ആരവവും പകിട്ടുമില്ലാതെ ഒമാനിൽ ചെറിയ പെരുന്നാൾ

മസ്​കത്ത്: പാപമോചനത്തിെൻറയും ആത്മ നിർവൃതിയുടെയും ദിനരാത്രങ്ങൾക്കു ശേഷം ഇൗദുൽ ഫിത്ർ വീണ്ടും വന്നെത്തുകയാണ്​. പകൽ അന്തിയോളം പശിയടക്കിയും ദുഷ്​വിചാരങ്ങൾക്ക്​ കടിഞ്ഞാണിട്ടും നേടിയെടുത്ത ആത്മവിശുദ്ധിയും രാവേറെ വരെ ദൈവ സ്​മരണയിലും പ്രാർഥനയിലും മുഴുകി പാകപ്പെടുത്തിയ മനസ്സുമായാണ്​ വിശ്വാസികൾ ചെറിയ പെരുന്നാളിനെ സ്വീകരിക്കുന്നത്​. ലോകത്തെ വലിഞ്ഞു മുറുക്കിയ കോവിഡ് പ്രളയത്തിനും നിയന്ത്രണങ്ങൾക്കും ഇടയിൽ വർണവും ആരവവുമില്ലാത്ത മൂന്നാം പെരുന്നാളാണ്​ വിശ്വാസികൾക്കിത്​.

ഒമാനിൽ കോവിഡ്​ വ്യാപന പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്കിടെയാണ്​ പെരുന്നാൾ കടന്നുവരുന്നത്​. ഒരു മാസക്കാലത്തെ പരീക്ഷണ നാളുകൾ വിജയകരമായി കടന്നുവന്നതിന് നാഥന് സ്​തുതി നാമങ്ങൾ സമർപ്പിക്കാൻ ഈദുഗാഹുകളിലും മസ്​ജിദുകളിലും ഒത്തുകൂടാനാവാത്ത വ്യഥയിലാണ് വിശ്വാസികൾ. ഈദുഗാഹുകളും മുസല്ലകളും ഇല്ലാത്ത, ആത്മബന്ധം പുതുക്കലി​െൻറ ഹസ്​തദാനങ്ങളും ആലിംഗനങ്ങളുമില്ലാത്ത മറ്റൊരു കോവിഡ് പെരുന്നാൾ കൂടിയാണിത്​. പെരുന്നാളി​െൻറ ഭാഗമായ സൗഹൃദം പങ്കുവെക്കലും ബന്ധു സന്ദർശനവും സാമൂഹിക മാധ്യമങ്ങളിൽ ഒതുങ്ങുന്നു. വീടുകളിലും താമസ ഇടങ്ങളിലും പെരുന്നാൾ പ്രാർഥനയും പെരുന്നാൾ ആ​േഘാഷങ്ങളും പരിമിതപ്പെടും. പുതുവസ്ത്രങ്ങളുടെ ഗന്ധവും വർണപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ കുഞ്ഞു കുട്ടികളുടെ കലപില ശബ്​ദങ്ങളും വീടകങ്ങളിൽ മാത്രമായി പരിമിതപ്പെടും.

ഒമാനിൽ പെരുന്നാൾ ആഘോഷത്തി​െൻറ ഭാഗമായി കലാ നിശകളും സംഗീത വിരുന്നുകളും സഹക്കെൂട്ടായ്​മകളും സാധാരണമായിരുന്നു. നാട്ടിൽനിന്നും മറ്റിടങ്ങളിൽ നിന്നുമെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ വിരുന്നുകൾ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുമായിരുന്നു. സംഘടനകളും കൂട്ടായ്​മകളും നടത്തുന്ന പെരുന്നാൾ സഹൃദ സന്ധ്യകളും നടന്നിരുന്നു. പെരുന്നാളി​െൻറ ഭാഗമായി പിക്​നികുകളും വിനോദയാത്രകളും കലാ-കായിക മത്സരങ്ങളും ഉണ്ടായിരുന്നു.

നാട്ടിലെ കോവിഡ് പ്രതിസന്ധിയും കോവിഡ് ദുരന്ത വാർത്തകളും പ്രവാസികളുടെ പെരുന്നാളിനെയും ബാധിക്കുന്നുണ്ട്​. നാട്ടിലേക്ക് മാത്രം ചെവിവട്ടം പിടിച്ചിരിക്കുന്ന പ്രവാസികൾക്ക് വന്നെത്തുന്ന ഉറ്റവരുടെ മരണ വാർത്തകൾ ആഘോഷ മനസ്സല്ല സമ്മാനിക്കുന്നത്. അതിനാൽ ഒാൺലൈൻ ആഘോഷങ്ങളും ഇൗ പെരുന്നാളിന് കുറവാണ്. കോവിഡുകൾക്കിടയിലായിരുന്ന കഴിഞ്ഞ ഇൗദുൽ ഫിത്ർ ഇത്രയേറെ ഭീതി പകർത്തിയിരുന്നില്ല.

അതിനാൽ നാട്ടിലെ ഗൾഫ് മേഖലകളിലെയും കലാകാരന്മാരെ പെങ്കടുപ്പിച്ച് നിരവധി സൂം പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ വർഷം നടന്നിരുന്നു. എന്നാൽ, നാട്ടിലെ പ്ര​േത്യക സാഹചര്യം പരിഗണിച്ച് കഴിഞ്ഞ വർഷം സൂം പെരുന്നാൾ ആഘോഷം നടത്തിയ പലരും ഈ വർഷം മടിച്ച് നിൽക്കുകയാണ്. അടുത്ത പെരുന്നാളെങ്കിലും ഇൗദുഗാഹുകളിലും പെരുന്നാൾ മുസല്ലകളിലും ഒത്തൊരുമിക്കാൻ അവസരമൊരുങ്ങണമെന്ന പ്രാർഥനയിലാണ് വിശ്വാസികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.