ഒ​മാ​നി​ൽ കോ​വി​ഡി​െൻറ അ​പൂ​ർ​വ വ​ക​ഭേ​ദം ക​ണ്ടെ​ത്തി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കോ​വി​ഡി​െൻറ അ​പൂ​ർ​വ വ​ക​ഭേ​ദം ക​ണ്ടെ​ത്തി. കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ളു​ടെ ജ​നി​ത​ക ഘ​ട​ന വി​ല​യി​രു​ത്താ​ൻ നി​സ്​​വ സ​ർ​വ​ക​ലാ​ശാ​ല​യും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്​ ഇൗ ​ക​ണ്ടെ​ത്ത​ൽ.

രാ​ജ്യ​ത്തെ രോ​ഗി​ക​ളി​ൽ നി​ന്നെ​ടു​ത്ത 94 സാ​മ്പ്​​ളു​ക​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​ഫ​ലം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജേ​ണ​ൽ ഒാ​ഫ്​ ഇ​ൻ​ഫെ​ക്​​ഷ​സ്​ ഡി​സീ​സ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

പി323​എ​ൽ എ​ന്ന​താ​ണ്​ കോ​വി​ഡ്​ വൈ​റ​സി​െൻറ പൊ​തു​വാ​യു​ള്ള വ​ക​ഭേ​ദം. 94.7 ശ​ത​മാ​നം സാ​മ്പ്​​ളു​ക​ളി​ൽ ഇ​താ​ണ്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടാ​മ​തു​ള്ള ഡി 614 ​ജി സ്​​പൈ​ക്ക്​ പ്രോ​ട്ടീ​ൻ മ്യൂ​േ​ട്ട​ഷ​ൻ എ​ന്ന വ​ക​ഭേ​ദം 92.6 ശ​ത​മാ​നം പേ​രി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​നി​ൽ ക​ണ്ടെ​ത്തി​യ ജ​നി​ത​ക​മാ​റ്റം വ​ന്ന കോ​വി​ഡി​ന്​ 1280 വി ​എ​ന്നാ​ണ്​ പേ​ര്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​ ഇ​തെ​ന്ന്​ നി​സ്​​വ സ​ർ​വ​ക​ലാ​ശാ​ല​ക്കു​ വേ​ണ്ടി പ​ഠ​നം ന​ട​ത്തി​യ നാ​ച്വ​റ​ൽ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ റി​സ​ർ​ച്ച്​ സെൻറ​ർ സ്​​ഥാ​പ​ക​ൻ ഡോ. ​അ​ഹ്​​മ​ദ്​ സു​ലൈ​മാ​ൻ അ​ൽ ഹ​റാ​സി പ​റ​ഞ്ഞു. ആ​രോ​ഗ്യ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഒ​രു​ക്കി​യ സം​വി​ധാ​നം പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്​ ഗു​ണ​ക​ര​മാ​ണ്​. കോ​വി​ഡ്​ ബാ​ധി​ത​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഒ​ന്നി​ല​ധി​കം ത​വ​ണ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ജ​നി​ത​ക ഘ​ട​ന​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ഡോ. ​അ​ഹ്​​മ​ദ്​ സു​ലൈ​മാ​ൻ പ​റ​ഞ്ഞു.

പ്രാ​യം, രാ​ജ്യം, രോ​ഗ​ത്തി​െൻറ തീ​വ്ര​ത, രോ​ഗ​ബാ​ധി​ത​രാ​യ തീ​യ​തി, യാ​ത്ര ചെ​യ്​​ത സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പ്​​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.