ഷുഹൈൽ

കോഴിക്കോട് സ്വദേശി മസ്​കത്തിൽ കോവിഡ് ബാധിച്ച്​ മരിച്ചു

മസ്​കത്ത്​: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഷാഫിയുടെയും പി.ടി. ഹാജറയുടെയും മകൻ കുറ്റിച്ചിറ പുതിയ തോപ്പിലകം ഷുഹൈൽ (44) മസ്​കത്തിൽ കോവിഡ് ബാധിച്ച്​ മരിച്ചു. റുസ്​താഖിലെ സ്വകര്യ സ്ഥപാനത്തിൽ ജോലി ചെയ്​തുവരികയായിരുന്നു.

അസുഖത്തെ തുടർന്ന്​ രണ്ടാഴ്​ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 വർഷമായി ഇദ്ദേഹം ഒമാനിലുണ്ട്. കുടുംബവും ഇവിടെയുണ്ട്​. ഭാര്യ: ചെറിയകം വാസിഹ. മക്കൾ: ഷാസ്, ഷസ, സെൻഷ. മയ്യിത്ത്​ ഒമാനിൽ ഖബറടക്കും.

Tags:    
News Summary - A native of Kozhikode, he died in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.