അന്തരിച്ച പ്രവാസി വെൽഫെയർ സലാല മുൻ ട്രഷറർ മൻസൂർ നിലമ്പൂരിന് ആദരവർപ്പിച്ച് സലാലയിൽ സംഘടിപ്പിച്ച
അനുശോചന യോഗം
സലാല: അന്തരിച്ച പ്രവാസി വെൽഫെയർ സലാല മുൻ ട്രഷറർ മൻസൂർ നിലമ്പൂരിന് ആദരവർപ്പിച്ച് സലാലയിൽ അനുശോചനയോഗം സംഘടിപ്പിച്ചു. പൊതുപ്രവർത്തനങ്ങളിൽ ആത്മാർഥതയോടെ നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി സംസാരിച്ചു. പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വഹീദ് ചേന്ദമംഗലൂർ അനുശോചനസന്ദേശം വായിച്ചു.
കെ. ഷൗക്കത്തലി, സജീബ് ജലാൽ, ഹംസ, മുസമ്മിൽ, സബീർ പിടി, ഷഹനാസ്, കെ.പി. അർഷദ്, രവീന്ദ്രൻ നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.