മസ്കത്ത്: ഉപഭോക്തൃ സംരക്ഷണനിയമം ലംഘിച്ചതിന് തെക്കൻ ബാതിനയിലെ വ്യാപാര സ്ഥാപനത്തിനും ഉടമക്കും 2800 ഒമാനി റിയാൽ പിഴ ചുമത്തി. കൂടാതെ, ക്രിമിനൽ കേസിന്റെ ചെലവുകളും ഇരുവരും വഹിക്കണമെന്ന് കോടതി നിർദേശിച്ചു. ബർക്ക ഉപഭോക്തൃസംരക്ഷണ വകുപ്പിൽ ഒരു ഉപഭോക്താവ് നൽകിയ പരാതിപ്രകാരമാണ് നടപടി.
സോഫ, കിടക്ക, തിരശ്ശീലകൾ എന്നിവ ഉൾപ്പെടുന്ന ഗൃഹോപകരണങ്ങൾ നിർമിക്കാൻ 1500 റിയാലിന്റെ കരാർ അദ്ദേഹം സ്ഥാപനവുമായി ഒപ്പുവെച്ചിരുന്നു. ഇതിൽ 700 റിയാൽ അഡ്വാൻസായി നൽകി. മൂന്ന് മാസത്തിനകം ജോലി പൂർത്തിയാക്കുമെന്നായിരുന്നു ധാരണ.
എന്നാൽ, സ്ഥാപനം കരാർ ലംഘിച്ചതോടെ ഉപഭോക്താവ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തുവന്നു. തുടർന്ന് അതോറിറ്റി നിയമനടപടികൾ ആരംഭിച്ചു. ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് വിട്ടു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം, കോടതി സ്ഥാപനവും ഉടമയും കുറ്റക്കാരെന്ന് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.