ഒമാനിലെ കോവിഡ്​ മരണം 800 കടന്നു

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ എട്ടുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 805 ആയി. 536 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതുവരെ 91196 പേർക്കാണ് വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 150 പേർക്ക്​ കൂടി രോഗം ഭേദമായി. 84363 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 65 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 488 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 179 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.