38 പേർക്ക്​ കൂടി കോവിഡ്​; രോഗവിമുക്​തി നേടിയവർ 109 ആയി

മസ്​കത്ത്​: ഒമാനിൽ 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. രോഗ വിമുക്​തി നേടിയവരുടെ എണ്ണമാക​ട്ടെ 109 ആയി ഉയരുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു. 346 പേരാണ്​ അസുഖ ബാധിതരായി ചികിത്സയിലുള്ളത്​.

മസ്​കത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 369 ആയി. ഇതിൽ രണ്ട്​ പേർ മരണപ്പെടുകയും 69 പേർ സുഖപ്പെടുകയും ചെയ്​തു. ദാഖിലിയ മേഖലയിൽ രോഗികളുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്​. ഇവിടെ 15 പേർക്ക്​ അസുഖം ഭേദമായി.

Tags:    
News Summary - 38 new covid 19 cases in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.