Posted On
date_range Updated On
date_range ഒമാനിൽ കോവിഡ് രോഗ വ്യാപനം കുറയുന്നു
മസ്കത്ത്: കോവിഡ് രോഗ വ്യാപനത്തിൽ കുറവ്. 290 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 231 പേർ സ്വദേശികളും 59 പേർ പ്രവാസികളുമാണ്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 81357 ആയി. ഏഴുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 509 ആയി. 1218 പേർക്ക് കൂടി അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 73481 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 494 ആയി. ഇതിൽ 173 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.