സീബിൽനിന്ന് പിടികൂടിയ പുകയില ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range ബർക്കയിൽ വീട്ടിൽനിന്ന് 2241 മദ്യക്കുപ്പികൾ പിടികൂടി
മസ്കത്ത്: ബർക്ക വിലായത്തിലെ ഒരു വീട്ടിൽനിന്ന് 2241 കുപ്പി ലഹരി പാനീയങ്ങൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഒമാൻ കസ്റ്റംസിന്റെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുക്കുന്നത്. നിയമ നടപടികൾ പുരോഗമിക്കുകയാണന്ന് അധികൃതർ അറിയിച്ചു.
ബർക്കയിൽനിന്ന് പിടികൂടിയ മദ്യക്കുപ്പികൾ
മറ്റൊരു സംഭവത്തിൽ, സീബിലെ ഒരു ഫാമിൽ അധികൃതർ നടത്തിയ പരിശോധനയിൽ 2300 കിലോഗ്രാം പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.