ഒമാനിൽ 212 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ 212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82743 ആയി. 149 പേർക്ക് കൂടി രോഗം ഭേദമായി. 77427 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറ് പേർ കൂടി മരണപ്പെട്ടു. 557 പേരാണ് ഇതുവരെ മരണപ്പെട്ടത്. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 425 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 153 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. വടക്കൻ ബാത്തിനയിലാണ് പുതിയ രോഗികൾ ഏറ്റവും കൂടുതലുള്ളത്. 79 പുതിയ രോഗികളിൽ 49 പേരും സുഹാറിലാണ്. ഖാബൂറയിൽ ഒമ്പത് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മസ്കത്ത് ഗവർണറേറ്റിൽ 55 പുതിയ രോഗികളാണ് ഉള്ളത്. മസ്കത്ത് വിലായത്തിൽ 22 പേർക്കും സീബിൽ 20 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദാഖിലിയ,തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 27 പേർക്ക് വീതവും ദോഫാറിൽ 12 പേർക്കും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.