മസ്കത്ത്: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റംവരുത്തുമെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. പുരുഷൻമാർക്ക് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലൈസൻസ് നേടാൻ അനുവദിക്കുന്ന വിധത്തിലാണ് മാറ്റം വരുത്തുകയെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ അവാദ് അൽ റവാസ് പറഞ്ഞു. അടുത്തവർഷം ജനുവരി ഒന്നുമുതലാകും മാറ്റം പ്രാബല്യത്തിൽ വരുക. നിലവിലെ നിയമപ്രകാരം പുരുഷൻമാർ ഗിയർ ഉള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് പരിശീലനം നേടുന്നതും ഡ്രൈവിങ് ടെസ്റ്റിൽ പെങ്കടുക്കുന്നതും. ലൈസൻസ് നേടണമെന്നുള്ളവർക്ക് നോർമൽ അല്ലെങ്കിൽ ആേട്ടാമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന ഡ്രൈവിങ് പരിശീലകരുടെയും പൊതുസമൂഹത്തിൽനിന്നുള്ളവരുടെയും ആവശ്യം പരിഗണിച്ചാണ് ഇതിൽ മാറ്റംവരുത്തുന്നതെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. അടുത്ത ജനുവരി മുതൽ സ്ത്രീകളെപോലെ പുരുഷന്മാർക്കും പരിശീലനത്തിനും ഡ്രൈവിങ് ടെസ്റ്റിൽ പെങ്കടുക്കുന്നതിനും ഒാേട്ടാമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാം. ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ജനറൽ എല്ലാ ഗവർണറേറ്റുകളിലുമുള്ള ഡ്രൈവിങ് പരിശീലകരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് നിയമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനമെന്നും ബ്രിഗേഡിയർ പറഞ്ഞു. സീബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ട്രാഫിക് സേഫ്റ്റിയിൽ ബുധനാഴ്ച രാവിലെ പരിശീലകരുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.