മസ്കത്ത്: ഡ്രൈവിങ് ലൈസൻസിനുള്ള ഫീസ് 20 റിയാലിൽനിന്ന് 10 റിയാലായി കുറച്ചതായി പൊലീസ് അറിയിച്ചു. മാർച്ച് ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരും. ലേണേഴ്സ് ലൈസൻസ് ലഭിക്കുന്ന വിദേശികളും സ്വദേശികളും 10 റിയാൽ നൽകണം.
വിദേശികൾക്ക് രണ്ടു വർഷത്തേക്ക് ലൈസൻസ് പുതുക്കുന്നതിനും പത്ത് റിയാലാണ് ഫീസ്. ഒമാനികൾ 10 വർഷത്തേക്ക് ലൈസൻസ് പുതുക്കുന്നതിന് നിലവിലെ നിരക്കായ 20 റിയാൽതന്നെ നൽകണം.
വിദേശികൾക്ക് രണ്ടുവർഷ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് അടക്കം ഗതാഗത നിയമഭേദഗതികൾ മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ ഡ്രൈവർമാർക്ക് പ്രബേഷൻ അടിസ്ഥാനത്തിൽ ഒരു വർഷത്തെ താൽക്കാലിക ഡ്രൈവിങ് ലൈസൻസ്, അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് ബ്ലാക്ക്പോയിൻറ്സ്, ബ്ലാക്ക് പോയിൻറുകളുടെ എണ്ണം വർധിക്കുന്നവർക്ക് ലൈസൻസ് താൽക്കാലികമായി റദ്ദാക്കുന്നതടക്കം ഭേദഗതികളാണ് മാർച്ച് ഒന്നുമുതൽ നിലവിൽവരുന്നത്. നിലവിൽ വിദേശികൾക്ക് 10 വർഷ കാലാവധിയുള്ള ലൈസൻസാണ് അനുവദിക്കുന്നത്. ഇതിെൻറ കാലാവധി കഴിഞ്ഞശേഷം മാത്രമാകും രണ്ടുവർഷത്തേക്ക് പുതുക്കിനൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.