ബർക്ക: ബർക്കയിൽ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിെൻറ ഉൗർജിത പരിശോധന. മൂന്നു ദിവസത്തെ പരിശോധനയിൽ 26 റസ്റ്റാറൻറുകൾ പൂട്ടാൻ നിർദേശിച്ചതായി തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത 735 കിലോ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആദ്യ ദിവസം 43 ഭക്ഷണശാലകളിലാണ് പരിശോധന നടത്തിയത്. ഇവിടെ 31 ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തി. എെട്ടണ്ണം പൂട്ടാൻ നിർദേശിക്കുകയും 345 കിലോ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. രണ്ടാം ദിവസം 41 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 33 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 12 എണ്ണം പൂട്ടാൻ നിർദേശിക്കുകയും 170 കിലോ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. അവസാനദിവസം 36 ഇടങ്ങളിലായിരുന്നു പരിശോധന. 22 നിയമലംഘനങ്ങൾ കണ്ടെത്തുകയും ആറുസ്ഥാപനങ്ങൾ പൂട്ടാൻ നിർദേശിക്കുകയും ചെയ്തു. അവസാന ദിവസം 220 കിലോ ഭക്ഷണമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.