മസ്കത്ത്: ഇൗ മാസം 11ന് മസ്കത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന കമ്യൂണിറ്റി ഇവൻറിലേക്ക് ഒാൺലൈൻ മുഖേന രജിസ്റ്റർ ചെയ്തവർക്കുള്ള പാസ് വിതരണം പുരോഗമിക്കുന്നു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽക്ലബ് ഒാഫിസിലാണ് പാസ് വിതരണം. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ആയിരക്കണക്കിനാളുകൾ പാസ് കൈപ്പറ്റി.
11ന് വൈകീട്ട് യു.എ.ഇയിൽനിന്ന് മസ്കത്തിലെത്തുന്ന പ്രധാനമന്ത്രി ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന കമ്യൂണിറ്റി ഇവൻറിലേക്കാണ് എത്തുകയെന്നാണ് വിവരം. 25,000ത്തോളം പേർ പെങ്കടുക്കുന്ന പരിപാടിയാകും ഇത്. പരിപാടിയിലേക്ക് ഇന്ത്യൻ സോഷ്യൽക്ലബ് മുഖേനയും എംബസി വെബ്സൈറ്റ് മുഖേനയും രജിസ്ട്രേഷന് അവസരമൊരുക്കിയിരുന്നു. 34,000 പേര്‍ക്കുവരെ ഇരിക്കാവുന്ന സ്റ്റേഡിയമാണിത്. പതിനായിരത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ്ങും ഇവിടെയുണ്ട്. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബും ചേര്‍ന്നാണ് പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദും ശിവക്ഷേത്രവും മോദി സന്ദർശിക്കുന്നുണ്ട്. ഒമാൻ രാഷ്ട്രനേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. ഒമാനി സി.ഇ.ഒമാരുടെ യോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഒമാനിലെ മോദിയുടെ ആദ്യ സന്ദർശനമാണിത്. മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ഒമാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിെനാപ്പം വിവിധ സഹകരണ സാധ്യതകൾ തേടുന്നതിനും മോദിയുടെ സന്ദർശനം വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.