ബൂഅലി: കഴിഞ്ഞ ആറു വർഷമായി ബൂഅലിയിലും പരിസരത്തും സാമൂഹിക^സേവന രംഗത്തും, കലാകായിക, സാംസ്കാരിക മേഖലകളിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന പ്രവാസി ജഅലാൻ സംഘടനക്ക് ഇനി പുതിയ നേതൃത്വം.
കഴിഞ്ഞദിവസം നടന്ന ജനറൽ ബോഡി യോഗം പ്രശാന്ത് പുതിയാണ്ടിയെ പ്രസിഡൻറായും നൗഷാദ് സി.മാനന്തേരിയെ സെക്രട്ടറിയായും വിൽസൺ മാത്യുവിനെ ട്രഷററായും തെരഞ്ഞെടുത്തു.
പ്രവാസി ജഅലാന്‍ രക്ഷാധികാരിയും ഇന്ത്യന്‍ എംബസി ഹോണററി കോൺസുലാറുമായ ഫക്രുദ്ദീൻ, പ്രവാസി ജലാന്‍ എക്സിക്യൂട്ടീവ് അംഗവും കെ.എം.സി.സി പ്രസിഡൻറുമായ ബഷീര്‍ മുരിയാട്, മറ്റൊരു എക്സിക്യൂട്ടിവ് അംഗം ശ്രീകുമാര്‍ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വൈസ് പ്രസിഡൻറായി ബാബു ആനക്കരയെയും ജോയൻറ് സെക്രട്ടറിയായി രതീഷ് രാജനെയും ഓഫിസ് സെക്രട്ടറിയായി തുളസീധരനെയും സ്പോർട്സ് ഡേ കമ്മിറ്റി കൺവീനറായി നൗഷാദിനെയും എഡിറ്റോറിയല്‍ ടീം കൺവീനറായി തൗഫീഖിനെയും തെരഞ്ഞെടുത്തു. കൂടാതെ 18 അംഗങ്ങളുള്ള കോര്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്നുവർഷമായി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രസിഡൻറ് അനിൽകുമാർ, സെക്രട്ടറി സിറാജ് ധവാരി, ട്രഷറർ ബിനോയി എന്നിവർ പുതിയ നേതൃത്വം കടന്നുവരുന്നതിനായി ഇക്കുറി മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.