മസ്കത്ത്: വാഹനങ്ങൾ മറ്റുള്ളവയിൽ മുട്ടുകയോ തട്ടുകയോ ചെയ്താൽ പരിഭ്രാന്തിയിൽ ചാടി പുറത്തിറങ്ങുംമുമ്പ് എൻജിൻ ഒാഫ് ചെയ്ത് താക്കോൽ കൈയിലെടുത്തെന്ന് ഉറപ്പാക്കുക.
അല്ലാത്തപക്ഷം ചിലപ്പോൾ കാർ നഷ്ടപ്പെേട്ടക്കാം. വതയ്യയിൽ കഴിഞ്ഞദിവസം ഒരാൾക്ക് ഇത്തരത്തിൽ കാർ നഷ്ടപ്പെട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. തിരെക്കാഴിഞ്ഞ ഇടറോഡിലൂടെ പോകവേ പിന്നിൽ മറ്റൊരു കാർ തട്ടിയതിനെ തുടർന്നാണ് ഇയാൾ പുറത്തിറങ്ങിയത്. തട്ടിയ വാഹനത്തിെൻറ ഡ്രൈവറുമായി സംസാരിച്ച് നിൽക്കവേ അതിൽ നിന്ന് ഇറങ്ങിയ ആൾ കാർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പിന്നാലെ ഒാടിയ സമയത്തിനുള്ളിൽ രണ്ടാമനും കടന്നുകളഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഒരിക്കലും എൻജിൻ ഒാഫ് ചെയ്യാതെ പുറത്തിറങ്ങരുതെന്നും അല്ലാത്തപക്ഷം കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. കോഫിഷോപ്പിലും എ.ടി.എമ്മിലും റോഡരികിലെ കടകളിലുമൊക്കെ ഏതാനും മിനിറ്റ് നേരത്തേക്ക് കയറുന്നവർ വാഹനം ഒാഫ് ചെയ്യാതിരിക്കുന്നത് പതിവ് കാഴ്ചയാണ്. വേനൽകാലത്താണ് ഇത് കൂടുതലും കണ്ടുവരുന്നത്.
വാഹനം തണുത്തിരിക്കാൻ ചെയ്യുന്നത് തട്ടിപ്പുകാർക്ക് അവസരമൊരുക്കുന്നു. സുപ്രധാന രേഖകൾ, ലാപ്ടോപ്പുകൾ അടക്കം ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പണം തുടങ്ങിയവ കാറിൽ സൂക്ഷിക്കുകയും ചെയ്യരുത്. വാഹനം അപകടത്തിൽപെടുന്ന പക്ഷം എൻജിൻ ഒാഫ് ചെയ്ത് താക്കോൽ കൈയിലെടുത്ത ശേഷം ഹാൻഡ്ബ്രേക്കും ഹസാർഡ് ലൈറ്റും ഇട്ടശേഷം മാത്രമേ വാഹനത്തിന് പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.