മസ്കത്ത്: ആൻഡ്രോയിഡ് മൊബൈൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ റാൻസംവെയർ രംഗത്തെത്തിയതായി ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അറിയിച്ചു. ‘വന്നാ ക്രൈ’ എന്ന പേരിലുള്ള വൈറസ് ഫോണിലെ ആപ്ലിക്കേഷനുകളെയും ചിത്രങ്ങളെയും എൻക്രിപ്റ്റ് രൂപത്തിലാക്കുകയാണ് ചെയ്യുക. ഗെയ്മിങ് ആപ്ലിക്കേഷനുകൾക്കായുള്ള വെബ്സൈറ്റുകളിലൂടെയാണ് ഇൗ വൈറസ് പരക്കുന്നത്. കിങ്സ് ഒാഫ് ഗ്ലോറി എന്ന ഗെയ്മിൽ ഇൗ റാൻസംവെയറിെൻറ അദൃശ്യ എക്സ്റ്റൻഷൻ കണ്ടെത്തിയിരുന്നു. ചൈനയാണ് ഇതിെൻറ ഉദ്ഭവം കേന്ദ്രം. ഫോണിൽ വൈറസ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ഹാക്കർമാർ വിവരങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിന് 40 യുവാൻ അഥവാ ആറ് ഡോളർ ആണ് ആവശ്യപ്പെടുന്നത്.
ഫോണിെൻറ എക്സ്റ്റേണൽ മെമ്മറിയിൽ സ്റ്റോർ ചെയ്ത വിവരങ്ങളെയാണ് വൈറസ് ആക്രമിക്കുക. ഇതിനെ പ്രതിരോധിക്കാൻ ഒൗദ്യോഗിക വെബ്സൈറ്റുകളിൽ നിന്നും സ്രോതസ്സുകളിൽനിന്നും മാത്രമേ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ വിവരങ്ങളുടെ പകർപ്പ് എടുത്തുവെക്കണം. ഇതോടൊപ്പം, ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുേമ്പാൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകളെ കുറിച്ച് ബോധവാൻമാരായിരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.