സലാല: ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന തണൽ സലാലയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌നേഹസായാഹ്നം എന്ന പേരിൽ കലാ- സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. ഇൗമാസം ഏഴിന് ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടക്കുന്ന സ്നേഹസംഗമം വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിര്‍വഹിക്കും.
വൈകുന്നേരം ഏഴിനാരംഭിക്കുന്ന സാംസ്കാരിക സംഗമത്തിൽ വിശിഷ്ടാതിഥികളായി പ്രമുഖ മിനിസ്‌ക്രീന്‍ ആർട്ടിസ്റ്റുകളായ വിനോദ് കോവൂർ, സുരഭി ലക്ഷ്്മി (മീഡിയവൺ എം80 ഫെയിം) എന്നിവർ പങ്കെടുക്കും. തുടർന്ന്, വിവിധ കലാ പരിപാടികളും നടക്കും.
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തണൽ സലാല ഭാരവാഹികള്‍ അറിയിച്ചു. രക്ഷാധികാരി കെ. സനാതനൻ, എ.കെ. കലാധരൻ(പ്രസി.), എ.പി. കരുണൻ(ജന.സെക്ര.), ദീപക്(സെക്ര.) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.