മസ്കത്ത്: ജഅ്ലാന്‍ ബനീ ബുആലിയിലെ സുവൈഹ് തീരത്ത് കഴിഞ്ഞ ബുധനാഴ്ച കുളിക്കാനിറങ്ങവെ കാണാതായ സ്വദേശി ബാലന്‍െറ മൃതദേഹം കണ്ടത്തെി. പ്രദേശവാസികളാണ് 10 വയസ്സുകാരന്‍െറ മൃതദേഹം കണ്ടത്തെിയതെന്ന് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു. കാണാതായ ബാലന്‍ അടക്കം മൂന്നുപേരാണ് ബുധനാഴ്ച അപകടത്തില്‍ പെട്ടത്. രണ്ടുപേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമനെ കണ്ടത്തൊന്‍ കഴിഞ്ഞില്ല.
പ്രദേശവാസികളും സിവില്‍ഡിഫന്‍സും കഴിഞ്ഞ മൂന്നുദിവസം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഈ ആഴ്ചയില്‍ മുങ്ങിമരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി. മലയാളിയടക്കം രണ്ടുപേര്‍ കഴിഞ്ഞ ചൊവ്വാഴ്ച മുങ്ങിമരിച്ചിരുന്നു.
വാദി ബനീ ഖാലിദില്‍ ഉണ്ടായ അപകടത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയും ലുലു ഗ്രൂപ് ജീവനക്കാരനുമായിരുന്ന നഹാസും വാദി ശാബിലുണ്ടായ അപകടത്തില്‍ മൈസൂര്‍ സ്വദേശി ഷഫീഖ് അഹമ്മദുമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഖുറം ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശി ഒഴുക്കില്‍ പെട്ടിരുന്നെങ്കിലും രക്ഷപ്പെടുത്തിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങുന്നതിനാല്‍ ഒമാനില്‍ മുങ്ങിമരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. കുട്ടികളാണ് കൂടുതലും മരണങ്ങള്‍ക്ക് ഇരയാകുന്നത്.
രക്ഷാകര്‍ത്താക്കളുടെ അശ്രദ്ധയാണ് ഇതിന് കാരണമാകുന്നതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 10 വിദ്യാര്‍ഥികള്‍ ഒമാനില്‍ മുങ്ങിമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.