മസ്കത്ത്: കഴിഞ്ഞ മാസം 27ന് പുലര്‍ച്ചെ ജാലാന്‍ ബനീ ബുആലി തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങിയുണ്ടായ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 11 നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചു. ഗുജറാത്ത് സ്വദേശികളായ ഇവര്‍ ചൊവ്വാഴ്ച രാത്രി 12.30ക്ക് അഹമ്മദാബാദിനുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. ഷാര്‍ജയില്‍നിന്ന് യമനിലെ മുകല്ല തീരത്തേക്ക് യൂസ്ഡ് കാറുകളും മറ്റും കയറ്റി പോകവേയാണ് കപ്പല്‍ മുങ്ങുന്നത്. കപ്പലിന്‍െറ അടിത്തട്ട് തകര്‍ന്നാണ് അപകടമുണ്ടായത്. ശക്തമായ എന്തിലോ തട്ടിയതാണ് അടിത്തട്ട് തകരാന്‍ കാരണമായതെന്നാണ് കരുതുന്നത്. ഒമാനി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷപ്പെടുത്തി കരയിലത്തെിച്ചത്. ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഫക്രുദ്ദീന്‍െറ നേതൃത്വത്തിലാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കിയത്. പ്രവാസി ജാലാന്‍ പ്രസിഡന്‍റ് അനില്‍കുമാര്‍, സെക്രട്ടറി ദവാരി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവാസി ജാലാന്‍ പ്രവര്‍ത്തകരും സൗകര്യങ്ങളൊരുക്കാന്‍ സഹകരിച്ചിരുന്നു.
ഇവരുടെ അഭ്യര്‍ഥന പ്രകാരം സ്വദേശി ബിസിനസ് പ്രമുഖനായ സലാഹ് നാസര്‍ അലി അല്‍ സറാഹിയാണ് ഇവര്‍ക്ക് വേണ്ട താമസ സൗകര്യം ഒരുക്കിയത്.
എല്ലാവര്‍ക്കും എഴുപത് റിയാല്‍ വീതം നല്‍കിയാണ് അല്‍ സറാഹി ഇവരെ നാട്ടിലേക്ക് യാത്രയയച്ചത്. ഭക്ഷണത്തിന് ചെലവായ തുകയില്‍ മുക്കാല്‍ ശതമാനത്തോളവും നാട്ടിലേക്കുള്ള ടിക്കറ്റ് ചെലവും പോര്‍ബന്ദറില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന്‍െറ ഉടമ വഹിച്ചു. അംബാസഡര്‍ക്ക് പുറമെ സെക്കന്‍ഡ് സെക്രട്ടറി നീലു റോഹ്റ, എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ അബ്ദുല്‍റഹീം എന്നിവരുടെ സഹകരണത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രാരേഖകള്‍ തയാറാക്കി ഇവരെ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞതെന്നും ഫക്രുദ്ദീന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സ്വദേശിയായ സൈദ് അല്‍ ഗാംബൂശിയെ ‘ഗള്‍ഫ് മാധ്യമം’ ആദരിച്ചിരുന്നു. നാവികര്‍ക്ക് ‘തനിമ’യുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ബുആലി ഹിറാ സെന്‍ററില്‍ യാത്രയയപ്പും പെരുന്നാള്‍ദിന സല്‍ക്കാരവും സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.