???????? ????????? ???????? ??????? ?????????

അധ്യാപകദിനം ആഘോഷിച്ചു

മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. സ്കൂള്‍ ക്വയര്‍ അവതരിപ്പിച്ച പ്രാര്‍ഥനാഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രിന്‍സിപ്പല്‍ എസ്.ഐ. ഷെരീഫ് അധ്യാപകദിന സന്ദേശം നല്‍കി. തുടര്‍ന്ന്, സ്കൂളില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപിക നളിനി രഘുനാഥ് സംസാരിച്ചു. വിദ്യാര്‍ഥിനികളുടെ നൃത്തപരിപാടിക്കുശേഷം അധ്യാപകരെ ആദരിച്ച് പുരസ്കാരങ്ങള്‍ നല്‍കി. 
അധ്യാപകര്‍ക്കും അധ്യാപികമാര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂളിന്‍െറ 25ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കുമായി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ ലാപ്ടോപ് വിതരണം ചെയ്തു. എസ്.എം.സി കണ്‍വീനര്‍ ഫെലിക്സ് വിന്‍സന്‍റ് ഗബ്രിയേല്‍, ട്രഷറര്‍ മാര്‍ഗരറ്റ് ഗോഡ്രിക്, അക്കാദമിക്ക് ചെയര്‍പേഴ്സന്‍ അംഗുര്‍ ഗോയല്‍,  സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, കോ കരിക്കുലര്‍ കോഓഡിനേറ്റര്‍ ഡോ. ലേഖ ഒ.സി  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി  റീത്ത ശിവരാജ് നന്ദി പറഞ്ഞു. 
റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകദിനാഘോഷം നടന്നു. 
പ്രധാനാധ്യാപിക സുജ ജേക്കബ് സംസാരിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രതിനിധി സയ്യിദ് അഹ്മദ് ഖദ്രി ഡോ. സര്‍വെപ്പിള്ളി രാധാകൃഷ്ണന്‍െറ വേഷത്തില്‍ വന്നു. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ അനുപ്രഭ മോസസ്, വിവേക് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.