ഒമാന്‍ അതിര്‍ത്തിയിലൂടെ യമനിലേക്ക് ആയുധം കടത്തുന്നതായ വാര്‍ത്ത തെറ്റ്

മസ്കത്ത്: ഒമാന്‍െറ അധീനതയിലുള്ള ഭൂപ്രദേശത്തിലൂടെ ഇറാന്‍ യമനിലേക്ക് ആയുധങ്ങള്‍ കടത്തുന്നതായ വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം. ഒമാനിലൂടെ  ഇറാന്‍ യമനിലേക്ക് ആയുധക്കടത്ത് ആരംഭിച്ചതായും ഇതിനോട് അധികൃതര്‍ കണ്ണടക്കുകയാണെന്നുമുള്ള വാര്‍ത്ത വ്യാഴാഴ്ചയാണ് റോയിട്ടേഴ്സ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത അസത്യമായ വാര്‍ത്തയാണിതെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഒമാന്‍െറ അധീനതയിലുള്ള പ്രദേശത്തിലൂടെ യമനിലേക്ക് ഒരു ആയുധവും കടത്തുന്നില്ല. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെയും അമേരിക്കന്‍, ബ്രിട്ടീഷ് പ്രതിനിധികളുമായും ഈ വിഷയം ചര്‍ച്ചചെയ്തതാണ്. ഇവരെല്ലാം ആയുധക്കടത്ത് സംബന്ധിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ട് തള്ളിയതാണ്. 
ഒമാനോട് ചേര്‍ന്നുള്ള യമനി തീരപ്രദേശമാണ് ആയുധക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. യമനിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരീക്ഷണം ഇവിടെയില്ലാത്തത് ആയുധ കടത്തുകാര്‍ക്ക് സൗകര്യപ്രദമാകുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യമനുമായി അതിര്‍ത്തി പങ്കിടുന്ന ഒമാനിലൂടെയുള്ള ആയുധ കള്ളക്കടത്ത് വര്‍ധിച്ചതായാണ് ഇറാനിയന്‍, അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നത്. യമന്‍ അതിര്‍ത്തിയിലെ സുരക്ഷാ പിഴവുകള്‍ അടക്കം മുതലെടുത്തുള്ള ആയുധക്കടത്ത് സംബന്ധിച്ച വിവരം അമേരിക്ക ഒമാനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, എന്നാണ് ഈ മുന്നറിയിപ്പ് നല്‍കിയതെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 
അടുത്തിടെ സൗദി ദിനപത്രമായ ഉക്കാസിന് നല്‍കിയ അഭിമുഖത്തില്‍ ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയും ആയുധക്കടത്ത് സംബന്ധിച്ച ആരോപണം നിഷേധിച്ചിരുന്നു. ഇതില്‍ ഒരു വാസ്തവുമില്ളെന്നും ഒരു ആയുധവും ഒമാന്‍ അതിര്‍ത്തി കടന്നത്തെിയിട്ടില്ളെന്നു പറഞ്ഞ വിദേശകാര്യമന്ത്രി ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യക്ക് കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. ഹൂതി വിമതരുമായി തങ്ങള്‍ക്ക് പ്രത്യേക അടുപ്പമൊന്നുമില്ളെന്നും മറ്റു രാജ്യങ്ങളുമായുള്ള അതേ ബന്ധം മാത്രമാണ് ഉള്ളതെന്നും വിദേശകാര്യ മന്ത്രി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സഖ്യസേന യമനില്‍ നടത്തുന്ന സൈനിക നടപടിയില്‍ ഭാഗമാകാത്ത ഏക അറബ് രാജ്യം ഒമാനാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ യമനില്‍ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് നടത്തുന്ന ചര്‍ച്ചകളിലും ഒമാന് സുപ്രധാന പങ്കാണുള്ളത്. ഹൂതി വിമതരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഒമാന്‍െറ ഇടപെടലിന്‍െറ ഫലമായി യമനില്‍ തടവിലായിരുന്ന നിരവധി വിദേശ പൗരന്മാരെ വിട്ടയിച്ചിരുന്നു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.