2015??? ???????? ?????????? ??????????? ?????????????????????????? ?????????? ????? ??????? ????????? ??????

നിസ് വയില്‍ സ്മാരക സ്തൂപം സ്ഥാപിച്ചു

നിസ് വ: ഇസ്ലാമിക സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ സ്മാരക സ്തൂപം നിസ്വയില്‍ സ്ഥാപിച്ചു. 2015ലെ  ഇസ്ലാമിക സാംസ്കാരിക തലസ്ഥാനമായാണ് നിസ്വയെ തെരഞ്ഞെടുത്തിരുന്നത്.  ബാങ്ക് നിസ്വയുടെ  സഹകരണത്തോടെ  പൈതൃക-സാംസ്കാരിക മന്ത്രാലയമാണ് സ്തൂപം  നിര്‍മിച്ചത്. നിസ്വ സൂഖില്‍  നിര്‍മിച്ച സ്മാരക സ്തൂപം തിങ്കളാഴ്ചയാണ് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്. 2015ല്‍ നിസ്വയെ  ഇസ്ലാമിക സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുത്തതിന്‍െറ വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്തൂപം സമര്‍പ്പിക്കുന്നതെന്ന് നിസ്വ വാലി ശൈഖ് ഹമദ് ബിന്‍ സാലിം അല്‍ അഗ്റാബി പറഞ്ഞു. 
ദീര്‍ഘകാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഈ പുരാതന നഗരത്തെ അടയാളപ്പെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.