വിവിധ തസ്തികകളിലെ വിസാനിരോധം ആറുമാസത്തേക്കുകൂടി നീട്ടി

മസ്കത്ത്: വിവിധ തസ്തികകളിലെ താല്‍ക്കാലിക വിസാനിരോധം ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഒമ്പതു തസ്തികകളില്‍ നിലവിലുള്ള താല്‍ക്കാലിക വിസാനിരോധമാണ് നീട്ടുന്നതെന്ന് ലീഗല്‍ അഫയേഴ്സ് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നു.
ഒട്ടകങ്ങളെ മേക്കല്‍, നിര്‍മാണത്തൊഴിലാളികള്‍, മാര്‍ക്കറ്റിങ് ജോലിക്കാര്‍, ക്ളീനിങ് തൊഴിലാളികള്‍ എന്നിവരുടെ വിസാനിരോധം ജൂണ്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നീട്ടിയത്. ആശാരി, മെറ്റലര്‍ജിസ്റ്റ്സ്, കൊല്ലന്‍, ഇഷ്ടികനിര്‍മാണ തൊഴിലാളി എന്നീ തസ്തികകളില്‍ ജൂലൈ ഒന്നു മുതലാണ് താല്‍ക്കാലിക നിരോധം പ്രാബല്യത്തില്‍വരുക.
2013 നവംബര്‍ മുതലാണ് നിര്‍മാണത്തൊഴിലാളികള്‍, ക്ളീനര്‍മാര്‍ എന്നീ തസ്തികകളില്‍ നിരോധം ഏര്‍പ്പെടുത്തിയത്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഒട്ടക വളര്‍ത്തല്‍ തസ്തികകളില്‍ ഡിസംബര്‍ ഒന്നു മുതലും ആശാരി, മെറ്റലര്‍ജിസ്റ്റ്സ്, കൊല്ലന്‍, ഇഷ്ടികനിര്‍മാണ തൊഴിലാളി എന്നിവയില്‍ 2014 ജനുവരി ഒന്നു മുതലുമാണ് താല്‍ക്കാലിക വിസാനിരോധം പ്രാബല്യത്തില്‍വന്നത്. ഈ തസ്തികകളില്‍ പുതിയ വിസകള്‍ അനുവദിക്കില്ളെന്നും എന്നാല്‍, നിലവിലുള്ളവ പുതുക്കുന്നതിന് തടസ്സമില്ളെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, മന്ത്രാലയം എക്സലന്‍റ് നിലവാരം നല്‍കിയ കമ്പനികള്‍ക്കും അന്താരാഷ്ട്ര കമ്പനികള്‍ക്കും കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനികള്‍ക്കും വിസാ നിയന്ത്രണം ബാധകമല്ല. ഉടമകളുടെ മുഴുവന്‍സമയ ചുമതലയിലുള്ളതും ‘റിയാദ’യിലും പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്ഥാപനങ്ങളും വിസാനിരോധത്തിന്‍െറ പരിധിയില്‍വരില്ല. അതേസമയം, വിസാനിരോധംമൂലം വിദഗ്ധ തൊഴിലാളികളെ ലഭിക്കാന്‍കഴിയാത്ത സാഹചര്യമുണ്ടെന്ന് മാര്‍ക്കറ്റിങ് രംഗത്തെ കമ്പനികളുടെ പ്രതിനിധികള്‍ പറയുന്നു.
തൊഴിലാളികളുടെ കുറവുമൂലം പദ്ധതികള്‍ നിശ്ചിതസമയത്ത് തീര്‍ക്കാനാകാത്ത സാഹചര്യമുണ്ടെന്ന് നിര്‍മാണക്കമ്പനികളുടെ പ്രതിനിധികളും ചൂണ്ടികാണിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.