മസ്കത്ത്: അല്‍ നിംറ് എക്സിബിഷനും ഇന്ത്യ പ്രോപര്‍ട്ടി ഡോട്ട് കോമും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗൃഹപ്രവേശ്’ പ്രോപര്‍ട്ടി പ്രദര്‍ശനം ഇന്നും നാളെയും നടക്കും. അല്‍ഫലാജ് ഹോട്ടലിലാണ് പ്രദര്‍ശനം.
കേരളമടക്കം സംസ്ഥാനങ്ങളില്‍നിന്നുള്ള മുന്‍നിര ബില്‍ഡര്‍മാര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 45ഓളം ബില്‍ഡര്‍മാര്‍ കേരള, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്‍.സി.ആര്‍, മുംബൈ തുടങ്ങിയയിടങ്ങളിലുള്ള തങ്ങളുടെ പ്രോജക്ടുകള്‍ സന്ദര്‍ശകര്‍ക്കുമുന്നില്‍ അവതരിപ്പിക്കും.
മൂന്നുലക്ഷം മുതല്‍ അഞ്ചുകോടി രൂപ നിലവാരത്തിലുള്ള സ്ഥലങ്ങള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, വില്ല, ഗേറ്റഡ് കമ്യൂണിറ്റി എന്നിവിടങ്ങളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് പ്രദര്‍ശനമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള പവിലിയന്‍ പ്രത്യേക ആകര്‍ഷണമായിരിക്കും.
ക്രസന്‍റ് ബില്‍ഡേഴ്സ്, അസെറ്റ് ഹോംസ്, അബാദ് ബില്‍ഡേഴ്സ്, ഒലീവ് ബില്‍ഡേഴ്സ്, ഹീരാ ഹോംസ്, ന്യൂക്ളിയസ് പ്രീമിയം പ്രോപര്‍ട്ടീസ്, പെന്‍റിയം കണ്‍സ്ട്രക്ഷന്‍സ് തുടങ്ങി 10 നിര്‍മാതാക്കളാണ് പ്രദര്‍ശനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുക്കുക.
വിവിധ ജില്ലകളില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രോജക്ടുകളുടെ വിശദ വിവരങ്ങള്‍ കേരള പവിലിയനില്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.