ദേശീയ ക്രിക്കറ്റ് ലീഗ്: ഗ്ളോബല്‍ മണി എക്സ്ചേഞ്ചിന് ജയം

മസ്കത്ത്: ദേശീയ ക്രിക്കറ്റ് ലീഗിന്‍െറ ഇ ഗ്രൂപ് മത്സരത്തില്‍ ഗ്ളോബല്‍ മണി എക്സ്ചേഞ്ചിന് ജയം. എന്‍ഹാന്‍സ് ഫാല്‍ക്കണിനെ തോല്‍പിച്ച് തുടര്‍ച്ചയായ ഏഴാം വിജയം കൊയ്ത ഗ്ളോബല്‍ മണി എക്സ്ചേഞ്ചിന് ബോണസ് പോയന്‍റും ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗ്ളോബല്‍ ടീം 49 പന്തില്‍ 74 റണ്‍സെടുത്ത രാഹുല്‍ രാജീവിന്‍െറയും 38 പന്തില്‍ 62 റണ്‍സെടുത്ത അമല്‍ രാജിന്‍െറയും മികവില്‍ നിര്‍ദിഷ്ട 20 ഓവറില്‍ 171 റണ്‍സെടുത്തു. 
മറുപടി ബാറ്റിങ്ങിനിറങ്ങിയ എന്‍ഹാന്‍സ് ഫാല്‍ക്കണിന്‍െറ ഇന്നിങ്സ് മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജെറിനിന്‍െറയും അനുരാഗിന്‍െറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ നൗഷാദിന്‍െറയും മികവില്‍ 122 റണ്‍സില്‍ ഒതുങ്ങി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.