വ്രതം മൂന്നു മണിക്കൂര്‍ മാത്രം; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

മസ്കത്ത്: നഖല്‍ വിലായത്തിലെ വകാന്‍ ഗ്രാമവാസികള്‍ക്ക് മൂന്നു മണിക്കൂര്‍ മാത്രം നോമ്പെടുത്താല്‍ മതിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. മസ്കത്തില്‍നിന്ന് 150 കി.മീറ്റര്‍ അകലെ സമുദ്രനിരപ്പില്‍നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ സൂര്യന്‍ ഉച്ചക്ക് 11.30ന് ഉദിക്കുകയും ഉച്ചക്ക് 2.30ന് അസ്തമിക്കുകയും ചെയ്യുമെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ചില പര്‍വത ഗ്രാമങ്ങളില്‍ സൂര്യനെ കാണുന്നത് ബുദ്ധിമുട്ടായിരിക്കും. 
എന്നാല്‍, സൂര്യന്‍ ഉദിച്ചിട്ടില്ല എന്നല്ല ഇതിനര്‍ഥം. മറ്റു പ്രവിശ്യകളെപോലെ മതകാര്യ വകുപ്പിന്‍െറ സമയക്രമം പാലിച്ചാണ് ഇവിടത്തുകാര്‍ നോമ്പെടുക്കുന്നതും നോമ്പ് മുറിക്കുന്നതും. പകലിന് കുറഞ്ഞ ദൈര്‍ഘ്യം അനുഭവപ്പെടുന്ന ഗ്രാമത്തെ കുറിച്ച റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളിലും ധാരാളം പ്രചരിച്ചിരുന്നു. 
സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ ഗ്രാമത്തില്‍ ഫോര്‍ വീല്‍ ഡ്രൈവുകളിലും കഴുതപ്പുറത്തും കുതിരപ്പുറത്തും മാത്രമേ എത്താന്‍ കഴിയൂ. മുന്തിരി, ആപ്രിക്കോട്ട് തുടങ്ങിയവ വിളയുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.