ദോഹ: ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോയവര്‍ക്ക് ലഗേജ് കിട്ടിയില്ളെന്ന് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും നാട്ടിലേക്ക് പോയവര്‍ക്കാണ് ലഗേജ് ലഭിക്കാതിരുന്നത്. വേനലവധിക്ക് ഖത്തറില്‍ വിസിറ്റ് വിസയിലത്തെിയ ഒട്ടേറെ കുടുംബങ്ങളാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. സത്രീകളും കുട്ടികളും മാത്രമായി യാത്ര ചെയ്തിരുന്നവര്‍ ഹാന്‍ഡ് ബാഗ് പോലും കരുതാതെ വസ്ത്രങ്ങളടക്കം ലഗേജിലാണ് സൂക്ഷിച്ചിരുന്നത്. മകളുടെ സ്ഥിരമായി നല്‍കാറുള്ള മരുന്ന് പോലും ലഗേജില്‍ കുടുങ്ങിയതായി കോഴിക്കോട് സ്വദേശി പറഞ്ഞു. സ്കൂളില്‍ പോകുമ്പോള്‍ ഇടാന്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ പോലും ഇല്ലാതായി.
ഈ ദിവസങ്ങളില്‍ യാത്ര ചെയ്ത ഭൂരിഭാഗം യാത്രക്കാര്‍ക്കും ലഗേജ് കിട്ടിയില്ല. വിമാനത്താവളത്തില്‍ ഒന്നര മണിക്കൂറിലേറെ വിമാനത്താവളത്തില്‍ ലഗേജിനായി കാത്തിരുന്ന ശേഷമാണ് ലഗേജ് എത്തിയിട്ടില്ളെന്ന വിവരം യാത്രക്കാര്‍ അറിഞ്ഞത്.
പിന്നീട് എല്ലാവരെയും വരിനിര്‍ത്തി ലഗേജിന്‍െറ വിവരങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിച്ച് നല്‍കുകയും ചെയ്തു.
ഒട്ടേറെ നേരം വിമാനത്താവളത്തില്‍ കഴിഞ്ഞതിനാല്‍ കുട്ടികളടക്കം ഏറെ ക്ഷീണിതരായിരുന്നു. ലഗേജ് എന്ന് കിട്ടുമെന്ന് പറയാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എത്തുമ്പോള്‍ അറിയിക്കാം എന്ന വാക്ക് മാത്രമാണ് നല്‍കിയത്. വിളിച്ചുപറയുമ്പോള്‍ വന്ന് വാങ്ങിക്കൊണ്ടുപോകണമെന്നും ടാക്സി ചാര്‍ജ് നല്‍കാമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.