Posted On
date_range Updated On
date_range കാറും ട്രക്കും കൂട്ടിയിടിച്ച് എറണാകുളം സ്വദേശിനി മരിച്ചു
മസ്കത്ത്: കാറും ട്രക്കും കൂട്ടിയിടിച്ച് എറണാകുളം സ്വദേശിനി മരിച്ചു. എറണാകുളം പിറവം സ്വദേശിനി പുളിക്കല്‍ കുര്യാക്കോസിന്‍െറ ഭാര്യ ശോശാമ്മ (68) ആണ് മരിച്ചത്.
കാറോടിച്ചിരുന്ന മകനും റൂവി ബദര്‍ അല്‍ സമാ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റുമായ ഡോ. ബിനോയ് മാത്യുവിന് ഗുരുതര പരിക്കേറ്റു. വതയ്യയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. കാറില്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തില്‍ വന്ന ട്രക്കിടിക്കുകയായിരുന്നു. ശോശാമ്മ തല്‍ക്ഷണം മരിച്ചു. ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍ ബിനോയി അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.