യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണം

മസ്കത്ത്: വേനല്‍കാല യാത്രികരുടെ തിരക്ക് വര്‍ധിച്ചത് കണക്കിലെടുത്ത് യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ഇന്ത്യ അറിയിച്ചു.
വിമാന സമയത്തിന് രണ്ടുമുതല്‍ മൂന്നു മണിക്കൂര്‍ മുമ്പുവരെ ചെക് ഇന്‍ കൗണ്ടറില്‍ എത്തുന്നത് വഴി നീണ്ട നിര ഒഴിവാക്കാന്‍ കഴിയുമെന്ന് എയര്‍ഇന്ത്യ കണ്‍ട്രി മേധാവി ബി.പി. കുല്‍ക്കര്‍ണി പറഞ്ഞു. ഇതോടൊപ്പം, ട്രാഫിക് പിഴകള്‍ നേരത്തേ അടക്കാനും ശ്രമിക്കണം. ബോര്‍ഡിങ് പാസ് കൈപ്പറ്റിയശേഷം ട്രാഫിക് പിഴ അടക്കാനായി പോകുന്നവരാണ് പലരും. സ്കൂളുകളില്‍ വേനലവധി ആരംഭിച്ചതോടെ മലയാളികള്‍ അടക്കം യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
റമദാന്‍ ആകുന്നതോടെ യാത്രക്കാര്‍ ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേയത്തെുന്നതുവഴി ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനും മറ്റും കൂടുതല്‍ സമയം ലഭിക്കും. അതേസമയം, ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍നിന്ന് എത്ര സാധനം വേണമെങ്കിലും വാങ്ങാമെന്ന തെറ്റിദ്ധാരണ യാത്രക്കാര്‍ക്കുണ്ടെന്ന് ബി.പി കുല്‍ക്കര്‍ണി പറഞ്ഞു.
എയര്‍ഇന്ത്യ എക്സ്പ്രസില്‍ ഏഴുകിലോയും എയര്‍ഇന്ത്യയില്‍ എട്ടുകിലോ ഹാന്‍ഡ്ബാഗുമാണ് അനുവദിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.