മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ വേനല്‍ അവധി കഴിഞ്ഞ് തുറന്നുതുടങ്ങി. അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ കഴിഞ്ഞയാഴ്ച തുറന്നിരുന്നു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് അടുത്തമാസം എട്ടിനാണ് തുറക്കുക. മറ്റു സ്കൂളുകളും അടുത്തമാസം ആദ്യത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും. സൂര്‍ ഇന്ത്യന്‍ സ്കൂള്‍ നാളെ തുറക്കും. ഉള്‍ഭാഗങ്ങളിലെ മറ്റ് ഇന്ത്യന്‍ സ്കൂളുകളും അടുത്ത ആഴ്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങും. ആദ്യം അടച്ച സ്കൂളുകളാണ് നേരത്തേ തുറക്കുന്നത്. അടുത്ത മാസം പത്തോടെ എല്ലാ സ്കൂളുകളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലാകും. രണ്ടുമാസത്തെ അവധിക്ക് ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. വേനല്‍ അവധിക്ക് അടച്ചതോടെ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചിരുന്നു.
സ്കൂള്‍ അവധിക്കൊന്നിച്ച് റമദാന്‍ എത്തിയതും വര്‍ഷങ്ങളായി അവധിക്ക് പോവാത്ത പലരെയും നാട്ടില്‍പോവാന്‍ പ്രേരിപ്പിച്ചിരുന്നു. നാട്ടില്‍ റമദാന്‍ ചെലവഴിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയവരും നിരവധിയാണ്. റമദാനില്‍ ഒമാനിലെ പ്രതികൂല കാലാവസ്ഥയും ചിലരെ നാട്ടിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. രണ്ടുവര്‍ഷംകൂടി മാത്രമാണ് സ്കൂള്‍ അവധിക്കാലവും റമദാന്‍ അവധിക്കാലവും ഒത്തുവരുക. പിന്നീട് റമദാന്‍ കഴിഞ്ഞോ റമദാന്‍െറ അവസാനമോ ആയിരിക്കും ഒമാനിലെ സ്കൂളുകള്‍ക്ക് വേനല്‍ അവധി. മറ്റു അവധികള്‍ കുറച്ച് വേനലവധി വര്‍ധിപ്പിക്കുന്നതും സ്കൂള്‍ ബോര്‍ഡ് അധികൃതരുടെ പരിഗണനയിലുണ്ട്. ക്രിസ്മസ് അവധി ചുരുക്കി മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളപോലെ വേനല്‍ അവധി വര്‍ധിപ്പിക്കുന്നതാണ് സജീവ പരിഗണനയിലുണ്ട്.
എന്നാല്‍, വേനല്‍കാലം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ഒരു മാസം ക്രിസ്മസ് അവധിയുണ്ടായിരുന്നത് അടുത്തിടെ 15 ദിവസമായി ചുരുക്കിയിരുന്നു. നിലവില്‍ ക്രിസ്മസ് അവധിക്കാലത്ത് ചുരുങ്ങിയ കുടുംബങ്ങള്‍ മാത്രമാണ് നാട്ടില്‍പോവുന്നത്. മേയ്, ജൂണ്‍ മാസങ്ങളില്‍ നാട്ടില്‍പോയ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭാരം കാരണം ഈ സമയം നാട്ടില്‍ പോവാന്‍ കഴിയുന്നില്ല. കുടുംബങ്ങള്‍ക്ക് യാത്രചെയ്യണമെങ്കില്‍ ഭീമമായ ടിക്കറ്റ് നിരക്കും ആവശ്യമാണ്. ഈ സാമ്പത്തിക ബാധ്യത ഒഴിവാക്കന്‍ പലരും യാത്ര വേനലവധിയില്‍തന്നെ ഒതുക്കുകയാണ്. ഇക്കാരണത്താലാണ് ക്രിസ്മസ് അവധി ചുരുക്കി വേനല്‍ അവധി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. സ്കൂള്‍ തുറക്കാന്‍ തുടങ്ങിയതോടെ കുടുംബങ്ങളും തിരിച്ചത്തൊന്‍ തുടങ്ങി. ഇതോടെ പ്രവാസി സാംസ്കരിക പരിപാടികളും സജീവമാവും.
കഴിഞ്ഞ രണ്ടുമാസമായി പ്രവാസി സാംസ്കാരിക രംഗം നിര്‍ജീവമായിരുന്നു. പ്രവാസി കുടുംബങ്ങള്‍ കുറവായതിനാല്‍ റമദാനിലെ ഇഫ്താറുകള്‍പോലും വേണ്ടത്ര സജീവമായിരുന്നില്ല. കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളെയാണ് ഇത് ഏറെ ബാധിച്ചത്. ഇവയില്‍ അധികവും മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്. പ്രവാസി കുടുംബങ്ങള്‍ കുറവായതിനാല്‍ ഈ വര്‍ഷം പെരുന്നാള്‍ വ്യാപാരംപോലും കുറവായിരുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടെയാണ് പ്രവാസി വേദികള്‍ സജീവമാവുക. നിരവധി സംഘടനകളും കൂട്ടായ്മകളും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതോടെ രംഗം സജീവമാവാന്‍ തുടങ്ങും.
തൊട്ടു പിന്നാലെ ഓണാഘോഷ പരിപാടികളും എത്തും. ഏതാണ്ടെല്ലാ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും ഓണാഘോഷം സംഘടിപ്പിക്കുന്നതോടെ രംഗം കൊഴുക്കും. നാട്ടില്‍നിന്ന് സാഹിത്യകാരന്മാരും സാംസ്കാരിക പ്രമുഖരും എത്തുന്നത് പരിപാടികള്‍ക്ക്് കുടുതല്‍ സജീവത നല്‍കും. ഇതോടെ, ഒമാനിലെ പ്രവാസലോകം സാധാരണ താളത്തിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.