മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പല്‍ സലാല തുറമുഖത്തടുത്തു. 395.4 മീറ്റര്‍ നീളവും 19,224 കണ്ടെയ്നറുകള്‍ കയറ്റാന്‍ ശേഷിയും ഉള്ള എം.എസ്.സി സോയ് എന്ന കപ്പലാണ് കഴിഞ്ഞദിവസം സലാലയില്‍ അടുത്തത്. 2015ല്‍ കമീഷന്‍ ചെയ്ത കപ്പല്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി നിര്‍മിച്ച മെഗാ ഷിപ്പുകളില്‍ മൂന്നാമത്തേതാണ്. അറേബ്യന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നീളംകൂടിയ കപ്പലുകള്‍ അടുക്കാന്‍ ശേഷിയുള്ള അപൂര്‍വം തുറമുഖങ്ങളില്‍ ഒന്നാണ് സലാലയിലേത്. സലാല തുറമുഖത്തിന്‍െറ വളര്‍ച്ചയില്‍ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് തുറമുഖ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കപ്പല്‍ഗതാഗത പാതയിലെ സുപ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടെ ഇത്തരം വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകോത്തര നിലവാരത്തിലുള്ള കണ്ടെയ്നര്‍ ടെര്‍മിനലിന്‍െറ പ്രവര്‍ത്തനവും കൂടുതല്‍ ഷിപ്പിങ് കമ്പനികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ടെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.