അബൂദബിയില്‍നിന്ന് ഒമാനിലേക്ക് അതിര്‍ത്തികടന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധന

മസ്കത്ത്: അബൂദബിയില്‍നിന്ന് ഒമാനിലേക്ക് വേനല്‍കാലം ചെലവഴിക്കാന്‍ പോയവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കണക്കുകള്‍. ഈ വേനലില്‍ സൗദിയിലേക്കും ഒമാനിലേക്കും അതിര്‍ത്തി കടന്ന വാഹനങ്ങളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായതായി അബൂദബി പൊലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹില്ലി അതിര്‍ത്തി വഴി ശരാശരി 3000 വാഹനങ്ങളാണ് ഒമാനിലേക്ക് പ്രവേശിച്ചതെന്ന് ഹില്ലി പോര്‍ട്ട് പൊലീസ് മേധാവി ലെഫ് കേണല്‍ സലീം സഈദ് അല്‍ അമേരി പറഞ്ഞു.
11000 ത്തോളം പേരാണ് ഇവയില്‍ യാത്ര ചെയ്തത്. ദീര്‍ഘദൂര യാത്രക്ക് വാഹനങ്ങള്‍ അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ അതിര്‍ത്തിയില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് ഗതാഗതം സുഗമമാക്കാനും നടപടിയെടുത്തതായി അല്‍ അമേരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.