വിദ്യാര്‍ഥി സമ്മേളനത്തില്‍ ഐ.എസ്.ജി പ്രതിനിധികള്‍ പങ്കെടുത്തു

മസ്കത്ത്: വിദ്യാര്‍ഥി ശാക്തീകരണം എന്ന വിഷയത്തില്‍ നോയിഡയിലെ ഗ്ളോബല്‍ ജെനസിസ് സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ പ്രതിനിധികള്‍ പങ്കെടുത്തു. അനിരുദ്ധ് ഗോവില്‍, ജി.വി. വിശ്വജിത്ത്, കാനുപ്രിയ മാത്തൂര്‍, രായ സെന്‍ഗുപ്ത, സാദിഖ്. എം. യശസ്വ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. രാഖി ദാസ് സിങ് വിദ്യാര്‍ഥികളെ അനുഗമിച്ചു. സമീപത്തെ ഡ്രിബ്ള്‍ അക്കാദമി ഫൗണ്ടേഷനില്‍ വിദ്യാര്‍ഥികളുടെ സേവന പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഇവിടത്തെ ബാസ്കറ്റ് ബാള്‍ കോര്‍ട്ട് ഐ.എസ്.ജി വിദ്യാര്‍ഥികള്‍ പെയ്ന്‍റ് ചെയ്ത് നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.