മസ്കത്ത്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ സ്വദേശിവത്കരണത്തോത് വര്‍ധിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശം. നിലവില്‍ ഇത്തരം കമ്പനികളില്‍ സ്വദേശികളുടെ എണ്ണം, പ്രത്യേകിച്ച് ഉയര്‍ന്ന തസ്തികകളിലുള്ളവര്‍ വളരെ കുറവാണെന്ന് കമ്പനികളുടെ ബോര്‍ഡ് ചെയര്‍മാന്മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
സര്‍ക്കാര്‍ കമ്പനികളിലെ സ്വദേശിവത്കരണത്തിന്‍െറ നിലവാരവും പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിച്ചുള്ള സ്റ്റേറ്റ് ഓഡിറ്റ് കണ്‍ട്രോളിന്‍െറ റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഇത്തരം കമ്പനികളിലെ 60 വയസ്സിന് മുകളിലുള്ള ജീവനക്കാരില്‍ 72 ശതമാനത്തോളം പേര്‍ വിദേശികളാണ്. ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ ഇത് സാധ്യമാക്കണം.
സര്‍ക്കാര്‍ കമ്പനികളുടെ തൊഴില്‍ കരാറില്‍ ജോലിയുടെ സ്വഭാവം, കരാര്‍ കാലാവധി, അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിനുള്ള നോട്ടീസ് പിരിയഡ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. രാജ്യത്തിനകത്ത് നിയോഗിക്കപ്പെടുന്ന ജോലികള്‍ക്കുള്ള യാത്രാ അലവന്‍സുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. തൊഴില്‍പരമായ ആവശ്യത്തിന് കുറഞ്ഞത് 250 കിലോമീറ്ററെങ്കിലും യാത്ര ചെയ്യാത്തവര്‍ക്ക് യാത്രാ ബത്ത നല്‍കേണ്ടതില്ല. ജോലി ആവശ്യത്തിനുള്ള യാത്രകള്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ അലവന്‍സിന് അര്‍ഹത ഉണ്ടായിരിക്കും. വിമാനയാത്രകളില്‍ അണ്ടര്‍ സെക്രട്ടറിമാര്‍, ഉപദേശകര്‍, ഡോക്ടര്‍മാര്‍, കണ്‍സല്‍ട്ടന്‍റുമാര്‍, വിദഗ്ധര്‍, വാലി എന്നിവര്‍ക്ക് മാത്രമാണ് ബിസിനസ് ക്ളാസ് ടിക്കറ്റുകള്‍ നല്‍കാന്‍ പാടുള്ളൂ. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഇതുവരെ 19 സര്‍ക്കുലറുകളാണ് ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗവും ഇന്ധനത്തിന്‍െറ അമിത ചെലവും തടയുന്നതിനായി വാഹനങ്ങളില്‍ ട്രാക്കിങ് ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കത്തിന്‍െറ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളമൊഴിച്ചുള്ള ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതോടൊപ്പം, ഫീസ് പിരിവിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സാധ്യമാകുന്ന മേഖലകളില്‍ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കാനും കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ശുചീകരണവും കെട്ടിട അറ്റകുറ്റപ്പണികളും അടക്കമുള്ള എല്ലാ കരാറുകളും പുതുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
3.3 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
ഈവര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളില്‍തന്നെ കമ്മി രണ്ടര ശതകോടി റിയാലിലത്തെിയതായി കഴിഞ്ഞദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.