മക്ഷാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വിസസിന് ഇരട്ട അന്താരാഷ്ട്ര അംഗീകാരം

മസ്കത്ത്: എണ്ണ-പ്രകൃതി വാതക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മക്ഷാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വിസസ് കമ്പനിക്ക് ഗുണമേന്മക്കുള്ള ഇരട്ട അന്താരാഷ്ട്ര അംഗീകാരം. മികച്ച ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള അംഗീകാരമായ ഒ.എച്ച്.എസ്.എ.എസ് 18001, പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള  ഐ.എസ്.ഒ 14001 ബഹുമതികളാണ് മക്ഷാന് ലഭിച്ചത്.
അല്‍ഖുവൈറിലെ മക്ഷാന്‍െറ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജര്‍മന്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ ടി.യു.വി റിന്‍ഡ്ലേഴ്സില്‍നിന്ന് മക്ഷാന്‍ സി.ഇ.ഒ എന്‍ജിനീയര്‍ അലി സൈദ് അല്‍ മസാഹ്ലി, ജനറല്‍ മാനേജര്‍ അബ്ദുല്‍ കരീം വെട്ടിയാനിക്കല്‍ എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി. ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വിസസിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത മക്ഷാന്‍ പി.ഡി.ഒയുടെ സിവില്‍, മെക്കാനിക്കല്‍, എന്‍വയണ്‍മെന്‍റല്‍ സര്‍വിസസ് ജോലികള്‍ നിര്‍വഹിക്കുന്ന സ്ഥാപനമാണ്.
ജനറല്‍ മാനേജറും മലയാളിയുമായ അബ്ദുല്‍കരീം വെട്ടിയാനിക്കലിന്‍െറ ഗവേഷണത്തെ തുടര്‍ന്നാണ് മക്ഷാന്‍ വിപുലമായ റേഡിയോ ആക്ടിവ് കണികകള്‍ കലര്‍ന്ന വസ്തുക്കളുടെ വിപുലമായ സര്‍വിസിങ്ങിന് സംവിധാനം ആരംഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.