മസ്കത്ത്: ഖരീഫ് തിരക്ക് കണക്കിലെടുത്ത് ഒമാന്‍എയര്‍ ഇന്നും നാളെയും സലാലയിലേക്ക് ഒരു അധിക സര്‍വിസ്കൂടി നടത്തും. ഡബ്ള്യു.വൈ 3917ാം നമ്പര്‍ വിമാനം രാവിലെ എട്ടിന് മസ്കത്തില്‍നിന്ന് പുറപ്പെട്ട് 9.40ന് സലാലയിലത്തെും. ഡബ്ള്യു.വൈ 3918ാം നമ്പര്‍ വിമാനം 10.55ന് സലാലയില്‍നിന്ന് പുറപ്പെട്ട് 12.35ന് മസ്കത്തിലത്തെും. ജൂലൈ 25വരെയുള്ള കണക്കനുസരിച്ച് സലാലയിലത്തെിയ സന്ദര്‍ശകരുടെ എണ്ണം 39.9 ശതമാനം വര്‍ധിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതില്‍ 39,949 പേരാണ് വ്യോമമാര്‍ഗം എത്തിയത്. സീസണ്‍ പ്രമാണിച്ച് ഒമാന്‍എയറും ഫൈ്ളദുബൈയും നിലവില്‍ സലാലയിലേക്ക് അധിക സര്‍വിസുകള്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.