മസ്കത്ത്: പാരമ്പര്യ രുചി വൈവിധ്യവുമായി കോഴിക്കോടന്‍ ഹല്‍വ മസ്കത്തിലും. 21 ഇനം രുചികളുള്ള ഹല്‍വയുമായി പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റായ മബേലയിലെ നെസ്റ്റോയാണ് ഹല്‍വ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഹല്‍വ ഫെസ്റ്റിവല്‍ ഇത്ര വിപുലമായി ഗള്‍ഫില്‍തന്നെ മസ്കത്തിലാണ് സംഘടിപ്പിക്കുന്നത്. ദുബൈയില്‍ ഹലുവ ഫെസ്റ്റ് നടത്തിയിരുന്നെങ്കിലും ഇത്രയേറെ ഇനങ്ങള്‍ അണിനിരത്താന്‍ കഴിഞ്ഞിരുന്നില്ളെന്ന് നെസ്റ്റോ ഡയറക്ടര്‍ ഹാരിസ് പാലോള്ളതില്‍ പറഞ്ഞു.
കേരളത്തില്‍ ഏറെക്കാലം മുമ്പേ പരക്കെ അറിയപ്പെടുന്ന ഹലുവകളുടെ രാജാവായ കോഴിക്കോടന്‍ ഹല്‍വ വാങ്ങാന്‍ ദൂരെസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. ഇളനീര്‍, നെയ്, ബനാന, പൈനാപ്പ്ള്‍, മാങ്ങ, സ്ട്രോബറി, മുന്തിരി, ബദാം, കപ്പലണ്ടി, അറേബ്യന്‍ എന്നിങ്ങനെ ഹല്‍വയുടെ 21 രുചിഭേദങ്ങളാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ കോഴിക്കോടന്‍ സ്പെഷല്‍ ഹല്‍വ എന്ന കറുത്ത ഹല്‍വക്കും മലബാര്‍ ഹല്‍വ എന്ന മസാല ഹല്‍വക്കുമാണ് ആവശ്യക്കാര്‍ കൂടുതലെന്ന് അധികൃതര്‍ പറയുന്നു. ഹല്‍വയുടെ ഗുണനിലവാരത്തിന് ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഗോതമ്പ് പൊടിയിലും വെളിച്ചെണ്ണയിലുമാണ് പാകം ചെയ്യുന്നതെന്ന് നെസ്റ്റോ മാനേജര്‍ ഷാന്‍ വടകര പറഞ്ഞു. കോഴിക്കോടന്‍ ഹല്‍വ ഏറെ പേരുകേട്ടതാണ്. പഴയകാലത്ത് കോഴിക്കോട്ട് മാത്രമാണ് ഹല്‍വ ലഭിച്ചിരുന്നത്.
ദൂരെ ദിക്കുകളില്‍നിന്നും അന്യദേശത്തുനിന്നും കോഴിക്കോട്ടത്തെുന്നവര്‍ തിരിച്ചുപോവുമ്പോള്‍ ഹല്‍വ വാങ്ങാന്‍ മറന്നിരുന്നില്ല. മുമ്പ് വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന വാര്‍ഷിക ചന്തകളില്‍ കോഴിക്കോട്ടുനിന്ന് എത്തിച്ച് ഹല്‍വ വ്യാപാരം നടത്തിയിരുന്നു. ഇത്തരം ചന്തകളിലെ മുഖ്യ ആകര്‍ഷണംകൂടിയായിരുന്നു ഹല്‍വ വില്‍പന ശാലകള്‍. പിന്നീട് ബേക്കറികള്‍ സ്വന്തമായി ഹല്‍വയുണ്ടാക്കി വില്‍പന നടത്താന്‍ തുടങ്ങിയതോടെയാണ് കോഴിക്കോടന്‍ ഹല്‍വയുടെ പ്രതാപം കുറഞ്ഞത്. നാട്ടുരുചികള്‍ വീണ്ടും ജനങ്ങളിലത്തെിക്കുന്നതിന്‍െറ ഭാഗമായാണ് നെസ്റ്റോ ഹല്‍വ ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഹാരിസ് പറയുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നാട്ടില്‍നിന്ന് ഒമാനില്‍ എത്തിക്കുന്നതിന് ഏറെ നടപടിക്രമങ്ങളുണ്ട്. പച്ചക്കറിയോ പഴവര്‍ഗങ്ങളോ കൊണ്ടുവരുന്നതുപോലെ ഹല്‍വ കൊണ്ടുവരാന്‍ കഴിയില്ല. ഹല്‍വ ഒമാനിലത്തെിക്കണമെങ്കില്‍ നാട്ടിലെ ചേംബര്‍ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയ ഗുണനിലവാര പത്രം മസ്കത്തിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സും സാക്ഷ്യപ്പെടുത്തണം. നാട്ടിലുണ്ടാക്കിയ ഹല്‍വ ഗുണനിലവാരം കുറയാതെ ഒമാനിലത്തെിക്കണമെങ്കിലും ഏറെ കടമ്പകളുണ്ട്. ഇത്രയും ഹല്‍വ ഉണ്ടാക്കണമെങ്കില്‍ ആഴ്ചകള്‍ക്കുമുമ്പ് തന്നെ ഓര്‍ഡര്‍ നല്‍കണം. ഫാക്ടറിയില്‍നിന്ന് നേരെ വിമാനത്തിലത്തെിക്കാനും കഴിയണം. വിമാനത്താവളത്തിലോ പുറത്തോ ഇത് കെട്ടിക്കിടന്നാല്‍ വെളിച്ചെണ്ണ കേടുവരുകയും ഹല്‍വക്ക് രുചി വ്യത്യാസം സംഭവിക്കുകയും ചെയ്യും.
അതിനാല്‍, ഫാക്ടറിയില്‍നിന്ന് നേരെ വിമാനത്താവളത്തിലത്തെിച്ച് ഉല്‍പന്നം വിപണിയിലത്തെണം. ഫ്രീസറിലും മറ്റും സൂക്ഷിക്കുന്നത് ഹല്‍വ ഉറച്ചുപോവാന്‍ കാരണമാവും. അതിനാല്‍, നിശ്ചിത ഊഷ്മാവില്‍തന്നെ സംരക്ഷിക്കണം. എന്നാലും ഇവ പെട്ടെന്ന് കേടുവരും. നാട്ടില്‍നിന്ന് ഹല്‍വ എത്തിക്കല്‍ ഏറെ പ്രയാസം നിറഞ്ഞതിനാലാണ് ആരും ഇത്തരം സാഹസത്തിന് മുതിരാത്തത്. എന്നാല്‍, ഹല്‍വക്ക് ആവശ്യക്കാര്‍ ഏറെയാണ്. മലബാറുകാരെക്കാള്‍ തിരുവനന്തപുരം ഭാഗത്തുള്ളവരാണ് ഹല്‍വ വാങ്ങാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. സ്വദേശികളും കൗതുകത്തിന് വാങ്ങുന്നുണ്ട്. ഒമാനി ഹല്‍വയെക്കാള്‍ കോഴിക്കോടന്‍ ഹല്‍വക്ക് കട്ടി കൂടിയതിനാല്‍ സ്വദേശികള്‍ സ്ട്രോബറി ഹല്‍വയാണ് വാങ്ങുന്നതെന്ന് സെക്ഷന്‍ മാനേജര്‍ ശിഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.