ഖത്തര്‍ എയര്‍വേസ് മസ്കത്ത്-ദോഹ റൂട്ടില്‍ സര്‍വിസ് വര്‍ധിപ്പിക്കും

മസ്കത്ത്: വര്‍ധിക്കുന്ന വ്യാപാര, ടൂറിസം ബന്ധങ്ങള്‍ കണക്കിലെടുത്ത് ഖത്തര്‍ എയര്‍വേസ് മസ്കത്തില്‍നിന്ന് ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ പ്രതിദിന സര്‍വീസുകളുടെ അഞ്ച് ആയിട്ടാണ് ഉയരുക. പുലര്‍ച്ചെയായിരിക്കും പുതിയ സര്‍വിസ്. രാവിലെ 6.45ന് പുറപ്പെടുന്ന വിമാനം 7.25ന് ദോഹയിലത്തെും. തിരിച്ച് വൈകുന്നേരം മസ്കത്തിലത്തെുന്ന വിമാനം ബിസിനസ് യാത്രികര്‍ക്ക് ഏറെ സഹായകമായിരിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് കണ്‍ട്രി മാനേജര്‍ ജോയ് രാജദുരൈ അറിയിച്ചു. ആഫ്രിക്ക, യൂറോപ്പ് തുടങ്ങി വിവിധയിടങ്ങളിലേക്കുള്ള കണക്ഷന്‍ വിമാനങ്ങളും ഇതിലെ യാത്രക്കാര്‍ക്ക് ലഭ്യമാക്കും. 
രണ്ട് ഡ്രീം ലൈനര്‍ വിമാനങ്ങള്‍ മസ്കത്ത്- ദോഹ റൂട്ടില്‍ സര്‍വിസ് നടത്തുന്നുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ഡ്രീംലൈനറുകള്‍ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക. ഖരീഫ് സീസണ്‍ പ്രമാണിച്ച് ദോഹയില്‍നിന്ന് സലാലയിലേക്ക് പത്ത് പ്രതിവാര സര്‍വിസുകള്‍ അധികമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
സെപ്റ്റംബര്‍ 30 വരെ സലാലയിലേക്കുള്ള അധിക സര്‍വിസുകള്‍ തുടരും. ഇക്കാലയളവില്‍ ഒരു ദിവസം സലാലയിലേക്ക് മൂന്നു സര്‍വിസുകള്‍ വീതമാകും ഉണ്ടാവുക. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.